ഭദ്രാവതി എബനേസർ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് 6-ാമത് ബിരുദദാന സമ്മേളനം നാളെ സെപ്റ്റം.19 ന്

ഭദ്രാവതി എബനേസർ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് 6-ാമത് ബിരുദദാന സമ്മേളനം നാളെ സെപ്റ്റം.19 ന്

ഭദ്രാവതി (കർണാടക): ഐ.പി.സി കർണാടക സ്റ്റേറ്റിൻ്റെ നേതൃത്വത്തിൽ ഭദ്രാവതിയിൽ പ്രവർത്തിക്കുന്ന എബനേസർ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ 6-ാമത് ബിരുദദാന സമ്മേളനം നാളെ സെപ്റ്റം.19 ന് ഐ.പി.സി ഗോസ്പൽ ഹാളിൽ നടക്കും.

സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.എസ്.ജോസഫ് മുഖ്യാതിഥി ആയിരിക്കും. സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകളിൽ വേദപംനം പൂർത്തീകരിച്ച 62 വേദശാസ്ത്ര വിദ്യാർഥികൾക്ക് സമ്മേളനത്തിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.

പാസ്റ്റർ പി.പി.ജോസഫ് (പ്രിൻസിപ്പാൾ ), ബ്രദർ പി .വി.പോൾ (അഡ്മിനിസ്ട്രേറ്റർ), പാസ്റ്റർ ഗ്ലാഡ്‌സൺ തോമസ് (രജിസ്ട്രാർ), പാസ്റ്റർ ജോസ് ജോർജ് (ഡീൻ ), സിസ്റ്റർ വിൻസി ബെന്നി (ട്രഷറർ) എന്നിവർ നേതൃത്വം നൽകും.