കർണ്ണാടക ബൈബിൾ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി
ബെംഗളൂരു: ഐപിസി കർണാടക സ്റ്റേറ്റ് വേദപഠന ശാലയായ കർണ്ണാടക ബൈബിൾ കോളേജിന്റെ ( കെ.ബി.സി) 2005-2006 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി. ചിക്കബാനവാര ഗാർഡൻ സിറ്റി ഐപിസിയിൽ നടന്ന മീറ്റിങ്ങിൽ പാസ്റ്റർ സാം മാത്യു അധ്യക്ഷതവഹിച്ചു. പാസ്റ്റർ മജ്ജുഷ് ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകി. പാസ്റ്റർ സാജൻ ജോയി മുഖ്യപ്രഭാഷണം നടത്തി. പാസ്റ്റർ കെ.വി ജോസ് മുഖ്യാതിഥി ആയിരുന്നു. കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അനേക ദൈവദാസന്മാർ കുടുംബമായി പങ്കെടുത്തു. അനുഭവസാക്ഷ്യങ്ങളും മിഷൻപ്രവർത്തനങ്ങളും പഴയകാല ഓർമ്മകളും ഏവരും പങ്കിട്ടു. നിത്യതയിൽ വിശ്രമിക്കുന്ന സഹപാഠി ജി.രാജൻ്റെ സഹധർമിണി ലതാരാജനെ ചടങ്ങിൽ ആദരിച്ചു.