ദേശത്തിൻ്റെ സൗഖ്യം: ഐ.പി.സി യും എ.ജി മലയാളം ഡിസ്ട്രിക്റ്റും ഇന്നു ഏപ്രിൽ 1 മുതൽ ഉപവാസത്തോടെ

0
1193

തിരുവല്ല: ഐ.പി.സി കേരളാ സ്റ്റേറ്റ് കൗൺസിലും, ഏ.ജി മലയാളം ഡിസ്ട്രിക്റ്റ് പ്രയർബോർഡും ആഹ്വാനം ചെയ്ത ഉപവാസ പ്രാർത്ഥനകൾക്കു ഇന്ന് ഏപ്രിൽ 1 മുതൽ തുടങ്ങും. ഏപ്രിൽ 3 വരെ ഐപി സി യുടെ കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെ ചില സഭകളിലെ ശുശ്രൂഷകന്മാരും സഭാ വിശ്വാസികളും ഉപവസിച്ചു പ്രാർത്ഥിക്കും.

ഏപ്രിൽ 1ന് കേരളത്തിലെ മുഴുവൻ ഐപിസി ശുശ്രൂഷകൻമാരും സഭകളും ഉപവസിച്ചു പ്രാർത്ഥിക്കും.
യോനയുടെ കാലത്ത് നിനവേയേപോലെ,
എസ്ഥേറിന്റെ കാലത്ത് യഹൂദന്മാരെപോലെ
എസ്രായുടെ കാലത്ത് ശുഭയാത്രക്ക് വേണ്ടി എന്ന പോലെ
ഐപിസി യും ഉപവസിച്ചു പ്രാർത്ഥിക്കണം എന്ന് കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ അഭ്യർത്ഥിച്ചു. ഏപ്രിൽ 3 ന് സമാപിക്കും.

അസംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പ്രയർ പാർട്ണേഴ്സ് ഡിപ്പാർ്ട്മെന്റിന്റെ നേതൃത്വത്തിൽ ഏപ്രിൽ 1 മുതൽ 21 വരെ ചെയിൻ ഫാസ്റ്റിങ് പ്രയറിനു ആഹ്വാനം ചെയ്തു. വ്യക്തികൾ, കുടുംബങ്ങൾ ആയി, ശുശ്രൂഷകന്മാർ എന്നിവർ പ്രാർത്ഥിക്കുമെന്ന് ഡിസ്ട്രിക്റ്റ് പ്രയർ പാർട് നേഴ്സ് കമ്മിറ്റി ഡയറക്ടർ പാസ്റ്റർ മാത്യൂസ് കോശി, സെക്രട്ടറി പാസ്റ്റർ ടി.എസ് സ്റ്റുവർട്ട് എന്നിവർ ഗുഡ്ന്യൂസിനെ അറിറിയിച്ചു. ഇതിനായുള്ള പ്രാർത്ഥനാ വിഷയങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here