നല്ല മാതൃക:; കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്‌സ് ഉടമയ്ക്ക് നല്‍കി പാസ്റ്റർ ലാലു ചാക്കോ

0
1605

ഷൊർണൂർ: കളഞ്ഞുകിട്ടിയ തുകയും പേഴ്സും ഉടമസ്ഥയ്ക്ക് തിരികെ നല്കി ചെറുപ്ളശേരിയിലെ യുവ  സുവിശേഷകൻ മാതൃകയായി.

ഫെബ്രുവരി 6 ന് ഷൊർണ്ണൂർ ചെറുത്തുരുത്തിയിൽ വെച്ചാണ് ഒരു ലേഡീസ് പേഴ്സും നല്ലൊരു തുകയും പാസ്റ്റർ ലാലുമോൻ ചാക്കോയ്ക്ക് റോഡിൽ നിന്നും ലഭിച്ചത്. അതിന്റെ യഥാർത്ഥ ഉടമസ്ഥയെ കണ്ടു പിടിച്ച്  അവർ താമസിക്കുന്ന വീട്ടിൽ കൊണ്ടുപോയി പേഴ്സും തുകയും തിരികെ നല്കി. അവർ നന്ദിസൂചകമായി  പാരിദോഷികമായി അല്പം രൂപ നല്കിയെങ്കിലും അതു   സന്തോഷത്തോടെ  നിരസിച്ചു.  വർഷങ്ങളായി മലബാറിൽ സുവിശേഷ പ്രവർത്തനം ചെയ്യുന്ന പാസ്റ്റർ ലാലു ചക്കോയുടെ വീടു വയ്ക്കാനായി വാങ്ങിയ സ്ഥലം ഇക്കഴിഞ്ഞ ഉരുൾപൊട്ടലിൽ നശിച്ചിരുന്നു. 

 

LEAVE A REPLY

Please enter your comment!
Please enter your name here