കേരള ട്രാൻസ്‌ഫോർമേഷൻ (ഗോസ്പെൽ ഓൺ വീൽസ്): കോഴിക്കോട് ജില്ല സുവിശേഷ സമ്മേളനങ്ങൾക്ക് സെപ്റ്റം. 30ന് ഫറോക്ക് കണ്ണാട്ടികുളത്ത്‌ സമാപനം

കേരള ട്രാൻസ്‌ഫോർമേഷൻ (ഗോസ്പെൽ ഓൺ വീൽസ്): കോഴിക്കോട് ജില്ല സുവിശേഷ സമ്മേളനങ്ങൾക്ക് സെപ്റ്റം. 30ന് ഫറോക്ക് കണ്ണാട്ടികുളത്ത്‌ സമാപനം

കോഴിക്കോട് : കേരളത്തിന്റെ 14 ജില്ലകളിൽ നടത്തിവരുന്ന  കേരള ട്രാൻസ്‌ഫോർമേഷൻ (ഗോസ്പെൽ ഓൺ വീൽസ് ) സുവിശേഷസമ്മേളനങ്ങൾക്ക്  ഇന്ന് സമാപനം. ഒരേ സമയം കേരളത്തിന്റെ 14 ജില്ലകളിൽ 14 ട്രക്കുകളിൽ സുവിശേഷ സമ്മേളനങ്ങൾ നടത്തപെടുന്നത് ഒരു ചരിത്ര ദൗത്യമാണ്. ഈ സുവിശേഷ സമ്മേളനങ്ങളിൽ അനുഗ്രഹിതരായ ദൈവദാസന്മാർ ദൈവീക സന്ദേശങ്ങൾ പങ്ക് വെച്ചു. പ്രശസ്തരായ ഗായകർ സംഗീതാരാധനക്ക് നേതൃത്വം നൽകി. ബ്രദർ അനൂപ് ജെയ്ക്കബിന്റെ നേതൃത്വത്തിലാണ് സെപ്ത 3 മുതൽ കേരളത്തിന്റെ എല്ലാ ജില്ലകളിലും സമ്മേളനങ്ങൾ നടന്നത്.

കോഴിക്കോട്  ജില്ലയിലെ സമാപന  സമ്മേളനം കോഴിക്കോട് ബെഥേൽ വർഷിപ്പ് സെന്ററിന്റെ നേതൃത്വത്തിൽ സെപ്ത  30ന് ഇന്ന് വൈകുന്നേരം 6 മണിക്ക് ചെറുവണ്ണൂർ കണ്ണാട്ടികുളം കോഴിക്കോട് കോർപറേഷൻ മിനി സ്റ്റേഡിയത്തിൽ നടക്കും.  ജോയൽ വിൻസെന്റ് സമാപന സന്ദേശം നൽകും. 

കോഴിക്കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന സുവിശേഷ സമ്മേളനങ്ങൾക്ക് പാസ്റ്റർ നോബിൾ പി തോമസും ടീമും നേതൃത്വം നൽകി.