ന്യൂനപക്ഷ സ്കോളർഷിപ്പ്; ഹൈക്കോടതി വിധിക്ക് സ്റ്റേയില്ല

0
1470

മോൻസി മാമ്മൻ തിരുവനന്തപുരം

ഡല്‍ഹി : ന്യൂനപക്ഷ സ്കോളര്‍ഷിപ്പിലുള്ള 80:20 അനുപാതം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച്‌ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം. എന്നാല്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരസിച്ച കോടതി കേസിലെ കക്ഷിക്കാര്‍ നോട്ടീസ് അയച്ചു.

80: 20 അനുപാതം ശരിയല്ലെന്നും സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധി നിലനില്‍ക്കും. ഇതിനെതിരെ കേരളം ഉള്‍പ്പെടെ നല്‍കിയ അപ്പീല്‍ ആണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്.
സ്‌കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമായി വിതരം ചെയ്താല്‍ അനര്‍ഹര്‍ക്കും ആനുകൂല്യം ലഭിക്കുമെന്നാണ് കേരളത്തിന്റെ വാദം. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണം എന്നായിരുന്നു ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വിധി സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമതിച്ചു. എന്നാല്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. സ്‌റ്റേ ചെയ്യണം എന്ന ആവശ്യത്തില്‍ മേലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അതിനാല്‍ വിഷയം കക്ഷികളുടെ നിലപാടുകള്‍ കേട്ട ശേഷം വിശദമായി പിന്നീട് പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here