ജോയ് ടു ദി വേൾഡ് സംഗീത സായാഹ്നം ഡിസം.14 ന് കൊച്ചിയിൽ

ജോയ് ടു ദി വേൾഡ് സംഗീത സായാഹ്നം ഡിസം.14 ന് കൊച്ചിയിൽ

കൊച്ചി: മാമംഗലം ബെഥെസ്ദ പ്രയർ ഹാൾ ഒരുക്കുന്ന ജോയ് ടു ദി വേൾഡ് ക്രിസ്തീയ സംഗീത സായാഹ്നം ഡിസം.14 ശനിയാഴ്ച വൈകിട്ട് 6 മുതൽ മെട്രോ പില്ലർ നമ്പർ 490 ന് എതിർവശം പദ്മശ്രീ ലൈനിലുള്ള ചർച്ച്‌ ഓഫ് ഗോഡ് ഹാളിൽ നടക്കും.

പ്രശസ്ത സംഗീതഞ്‌ജരായ ഇമ്മാനുവൽ ഹെൻറി, സാംസൺ കോട്ടൂർ, ജോസ് ജോർജ് ഹോളി ബീറ്റ്സ്, റീത്ത ബിനീഷ്, റോൺ റിച്ചിൽ, ലാൽ പ്രസാദ്, രാജൻ കോര, റോണി കോര എന്നിവർ ഗാനങ്ങൾ അവതരിപ്പിക്കും.

 റവ. ജി. തോമസ് ഉദ്ഘാടനം നിർവഹിക്കും. വൈപിഇ സ്റ്റേറ്റ് സെക്രട്ടറി സജു സണ്ണി മുഖ്യാതിഥി ആയിരിക്കും.