ദൈവത്തിങ്കലേക്ക് നോക്കുന്നവൻെറ സ്ഥിതിക്ക് മാറ്റം വരും : പാസ്റ്റർ ജി സാംകുട്ടി

ദൈവത്തിങ്കലേക്ക് നോക്കുന്നവൻെറ സ്ഥിതിക്ക് മാറ്റം വരും : പാസ്റ്റർ ജി സാംകുട്ടി

വാർത്ത: പാസ്റ്റർ ഷിബുജോൺ അടൂർ  

പത്തനംതിട്ട: :ദൈവത്തിങ്കലേക്ക് നോക്കുന്നവൻെറ സ്ഥിതിക്ക് മാറ്റം വരുമെന്നു പാസ്റ്റർ ജി സാംകുട്ടി പറഞ്ഞു.

കൊടുമൺ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന  കൊടുമൺ യുണൈറ്റഡ് പെന്തെകോസ്ത് ഫെലോഷിപ്പിൻെറ ഗുഡ്ന്യൂസ് ഫേസ്റ്റിവൽ പ്രഥമ ദിനത്തിൽ  ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം സക്കായി യേശുവിനെ കാണാൻ മാത്രം ആഗ്രഹിച്ചു. പക്ഷേ യേശു സക്കായിയുടെ വീട്ടിൽ പാർത്തു തൻെറ സ്വഭാവം തന്നെ മാറി.

പാസ്റ്റർ ജോർജ്ജ് വർഗ്ഗീസ് അധ്യക്ഷത വഹിച്ചു പാസ്റ്റർ പിജെ തോമസ്, പാസ്റ്റർ ബ്ലസൻ യുകെ എന്നിവർ പ്രാർത്ഥിച്ചു. പാസ്റ്റർ അജി ഐസക്ക് മുഖ്യ സന്ദേശം നൽകി. തുടർന്നുള്ള ദിവസങ്ങളിൽ സിസ്റ്റർ ഷീലദാസ്, പാസ്റ്റർ ഷാജി എം പോൾ, അരവിന്ദ്മോഹൻ എന്നിവർ പ്രസംഗിക്കും