ദൈവവചനം പ്രകാശം പരത്തുന്ന ജീവവചനം: പാസ്റ്റർ എ.ഒ.തോമസ്കുട്ടി
വാർത്ത: മാത്യു സാം കൊട്ടാരക്കര
കൊട്ടാരക്കര: ആരംഭം മുതൽ ഉണ്ടായിരുന്നതും ഞങ്ങൾ കേട്ടതുമായ ദൈവവചനം അന്ധകാരത്തിൽ നിന്ന് അത്ഭുതപ്രകാശത്തിലേക്ക് നയിക്കുന്നതാണെന്നും ഈ വചനം ഏവരെയും ദൈവമക്കൾ ആക്കുന്ന വചനമാണെന്നും ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ കൊട്ടാരക്കര സെൻ്റർ മിനിസ്റ്റർ പാസ്റ്റർ എ.ഒ.തോമസ് കുട്ടി പറഞ്ഞു. ഐപിസി കൊട്ടാരക്കര 24-ാമത് സെൻറർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാസ്റ്റർ ജോർജ് ഡേവിഡ് അധ്യക്ഷം വഹിച്ചു. പാസ്റ്റർ അജി ആൻറണി മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡണ്ട് പാസ്റ്റർ ഷിബു ജോർജ്, സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു, ജോയിൻ്റ് സെക്രട്ടറി മാത്യൂസാം എന്നിവർ പ്രസംഗിച്ചു. സെൻറർ ക്വയർ സംഗീത ശുശ്രൂഷ നിർവഹിച്ചു. കൺവെൻഷന് മുന്നോടിയായി കൊട്ടാരക്കര ടൗണിൽ നൂറുകണക്കിന് ശുശ്രൂഷകരും വിശ്വാസികളും പങ്കെടുത്ത വിളംബര ജാഥ നടത്തി. നവം.21 ന് രാവിലെ 10 ന് പൊതുയോഗം , 2 ന് ഫാമിലി കോൺഫറൻസ് വൈകിട്ട് ആറിന് പൊതുസമ്മേളനം എന്നിവ നടന്നു.
വെള്ളിയാഴ്ച മുതലുള്ള വിവിധ സെഷനുകളിലും പൊതുയോഗങ്ങളിലും സജു ചാത്തന്നൂർ, കെ. ജെ. തോമസ് കുമളി എന്നിവർ പ്രസംഗിക്കും. ഞായർ സമാപന യോഗത്തിൽ ഐ.പി.സി കേരളാ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി. തോമസ് മുഖ്യസന്ദേശം നൽകും.
വെള്ളി 10 ന് പൊതു ഉപവാസ പ്രാർത്ഥന, 2 ന് സോദരി സമാജം വാർഷികം, ശനി 10 ന് , 2 ന് സണ്ടേസ്‌കൂൾ - പിവൈപിഎ സംയുക്ത വാർഷികം, നവം.24 ന് ഞായർ രാവിലെ 8 ന് തിരുവത്താഴ ശുശ്രൂഷ ,10 ന് സംയുക്ത ആരാധനയും സമാപനയോഗവും നടക്കും.
ഡി.അലക്സാണ്ടർ, ജോയിക്കുട്ടി പുത്തൂർ, സാംസൺ പാളക്കോണം, കൊച്ചുമോൻ കൊട്ടാരക്കര ,പാസ്റ്റർമാരായ രാജു ലൂക്കോസ്, വിൽസൺ പി. ഏബ്രഹാം, റെജി ജോർജ് , ജോസ് മാത്യു, ബ്ലെസന്‍ കെ. ഡാനിയൽ എന്നിവർ നേതൃത്വം നൽകുന്നു. കൺവെൻഷൻ 24 ന് സമാപിക്കും .
Advertisement