ഐപിസി കൊട്ടാരക്കര മേഖല 62-ാമത് കണ്‍വന്‍ഷന്‍ ജനു. 4 മുതല്‍

പുലമണ്‍ ബേര്‍ശേബാ ഗ്രൗണ്ടില്‍

ഐപിസി കൊട്ടാരക്കര മേഖല 62-ാമത് കണ്‍വന്‍ഷന്‍ ജനു. 4 മുതല്‍

കൊട്ടാരക്കര: ഐപിസി കൊട്ടാരക്കര മേഖല 62-ാമത് കണ്‍വന്‍ഷന്‍ ജനുവരി 4 - 8 വരെ കൊട്ടാരക്കര പുലമണ്‍ ബേര്‍ശേബാ ഗ്രൗണ്ടില്‍ നടക്കും. 4ന് വൈകിട്ട് 6ന് മേഖലാ പ്രസിഡന്‍റ് പാസ്റ്റര്‍ ബെഞ്ചമിന്‍ വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്യും. ബൈബിള്‍ ക്ലാസ്സ്, ഉണർവ് യോഗങ്ങൾ, പൊതുയോഗങ്ങള്‍, പുത്രികാസംഘടനാ വാര്‍ഷികങ്ങള്‍, ശുശ്രൂഷക കുടുംബസംഗമം, സ്നാനം, പൊതുആരാധന എന്നിവ നടക്കും. പാസ്റ്റര്‍മാരായ ജേക്കബ് ജോര്‍ജ്ജ്, കെ.ജെ. തോമസ് കുമളി, ഫിലിപ്പ് പി.തോമസ്, രാജു ആനിക്കാട്, ജോണ്‍ എസ്. മരത്തിനാല്‍, തോമസ് ഫിലിപ്പ്, അലക്സ് വെട്ടിക്കല്‍, വര്‍ഗ്ഗീസ് ഏബ്രഹാം, ജോണ്‍സണ്‍ ഡാനിയേല്‍, ഷിബു തോമസ് ഒക്കലഹോമ, സാം ജോര്‍ജജ്, ഡാനിയേല്‍ കൊന്നനില്‍ക്കുന്നതില്‍ എന്നിവര്‍ മുഖ്യപ്രഭാഷകരായിരിക്കും.

ഞായറാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കുന്ന പൊതുആരാധനയോടെ കണ്‍വന്‍ഷന്‍ സമാപിക്കും. ഐപിസി മേഖല ക്വയര്‍ സംഗീത ശുശ്രൂഷ നിര്‍വ്വഹിക്കും. 

കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 20 സെന്‍ററുകളിലെ 400 സഭകളില്‍ നിന്നായി വിശ്വാസികള്‍ പങ്കെടുക്കും. പാസ്റ്റര്‍ ബഞ്ചമിന്‍ വര്‍ഗ്ഗീസ് (പ്രസിഡന്‍റ്) പാസ്റ്റര്‍ സാം ജോര്‍ജ്ജ, (വർക്കിംഗ് പ്രസിഡന്‍റ്), ജെയിംസ് ജോര്‍ജ്ജ് (സെക്രട്ടറി), പി.എം. ഫിലിപ്പ് (ട്രഷറര്‍) പാസ്റ്റര്‍ ബോബണ്‍ ക്ലീറ്റസ് (പബ്ളിസിറ്റി കണ്‍വീനര്‍), പാസ്റ്റര്‍ ജോണ്‍ റിച്ചാര്‍ഡ്, പാസ്റ്റര്‍ വി.വൈ. തോമസ്, പാസ്റ്റര്‍ കുഞ്ഞുമോന്‍ വര്‍ഗ്ഗീസ, പാസ്റ്റര്‍ എ.ഒ. തോമസ്കുട്ടി (വൈസ് പ്രസിഡന്‍റുമാര്‍) പാസ്റ്റര്‍ ജോസ് കെ. ഏബ്രഹാം (ജോ. സെക്രട്ടറി) കെ.പി. തോമസ് (ജോ. സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തില്‍ 80 അംഗ കമ്മിറ്റി കണ്‍വന്‍ഷന്‍റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

Advertisement