പെന്തെക്കോസ്തിന്‍റെ ഈറ്റില്ലത്തെ തൊട്ടുണര്‍ത്തിയ  ഗുഡ്ന്യൂസ് സംഗമം

പെന്തെക്കോസ്തിന്‍റെ ഈറ്റില്ലത്തെ തൊട്ടുണര്‍ത്തിയ  ഗുഡ്ന്യൂസ് സംഗമം

പെന്തെക്കോസ്തു സഭകളുടെ ഐക്യത്തെ കൂട്ടിയിണക്കിയ ആത്മീയ സമ്മേളനം

കൊട്ടാരക്കര : കേരളത്തിലെ പെന്തെക്കോസ്തു സഭകളുടെ ഈറ്റില്ലം എന്നറിയപ്പെടുന്ന കൊട്ടാരക്കരയെ തൊട്ടുണര്‍ത്തിയ ഗുഡ്ന്യൂസ് സംഗമം പുതിയ ആത്മീയ അനുഭവമായി മാറി. മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും വിവിധ പെന്തെക്കോസ്തു സഭാനേതാക്കളും വിശ്വാസിസമൂഹവും ഒത്തുചേര്‍ന്നത് കൊട്ടാരക്കരയ്ക്ക് അഭിമാനനിമിഷങ്ങളായി.

ഉദ്ഘാടനം : പാസ്റ്റർ ജോൺ എസ്. മരത്തിനാൽ

ഐപിസി കുന്നത്തൂർ സെന്റർ ശുശ്രൂഷകൻ  പാസ്റ്റർ ജോൺ എസ്. മരത്തിനാൽ  സമ്മേളനം ഉദ്ഘാടനം ചെയ്തു. ഒട്ടനവധി പേരുടെ കണ്ണീരൊപ്പാനും ആശ്വാസമേകാനും ഗുഡ് ന്യൂസിനു കഴിഞ്ഞെന്നും പെന്തെക്കോസ്തു സമൂഹത്തിന്റെ ആത്മീയ ഉന്നമനത്തിന് ഗുഡ്ന്യൂസ് നല്കിയ സംഭാവനകൾ ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

പെന്തെകോസ്തു പത്ര തറവാട്ടിലെ കാരണവരായ  ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ സി.വി. മാത്യു മുഖ്യ പ്രഭാഷണവും ഭവനസഹായപദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ചു. കൊട്ടാരക്കരയിൽ സംഘടിപ്പിച്ച ഗുഡ്ന്യൂസിന്റെ ഈ ആത്മീയസമ്മേളനത്തിൽ ഇത്രയും വലിയ ജനപങ്കാളിത്തമുണ്ടായത് ഗുഡ്ന്യൂസിനോടുള്ള കൊട്ടാരക്കരയിലെ ജനങ്ങളുടെ സ്നേഹവും പ്രോത്സാഹനവും ഗുഡ്ന്യൂസിനുളള അംഗീകാരവുമാണ് വെളിപ്പെടുത്തുന്നതെന്ന് സി.വി. മാത്യു പറഞ്ഞു.

ഗുഡ്ന്യൂസ് പ്രൊമോഷണല്‍ വിംഗിന്‍റെ ആഭിമുഖ്യത്തിൽ ഓരോ ജില്ലകളിലും നടന്നുവരുന്ന പ്രമോഷണൽ മീറ്റിംഗിന്റെ  ഭാഗമായാണ് കേരളത്തിലെ പ്രമുഖ  സെമിനാരികളില്‍ ഒന്നായ കൊട്ടാരക്കര, കേരളാ തിയോളജിക്കല്‍ സെമിനാരിയിൽ അത്മീയ സംഗമം നടന്നത്.

അസംബ്ലീസ് ഓഫ് ഗോഡ് കൊട്ടാരക്കര സെക്ഷന്‍ പ്രസ്ബിറ്റര്‍ പാസ്റ്റർ ബിനു വി. എസ്. അധ്യക്ഷത വഹിച്ചു. കൊല്ലംജില്ലാ കോര്‍ഡിനേറ്റര്‍ കെ. പി. തോമസ് സ്വാഗതം പറഞ്ഞു. എക്സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ട്, കോർഡിനേറ്റിംഗ് എഡിറ്റർ ടോണി ഡി. ചെവ്വൂക്കാരന്‍, ഗുഡ്ന്യൂസ് ലൈവ് ഡയറക്ടർ ആശിഷ് മാത്യു, റസിഡന്റ് എഡിറ്റർ സന്ദീപ് വിളമ്പുകണ്ടം എന്നിവര്‍ ഗുഡ്ന്യൂസിന്‍റെ വിവിധ പ്രവര്‍ത്തനത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.

ഗുഡ്ന്യൂസ് ബാലലോകം സീനീയർ ഫോറം വൈസ് പ്രസിഡന്റും സുവിശേഷ പ്രഭാഷകനുമായ പാസ്റ്റര്‍ ബിജു ബേബി വിദ്യാഭ്യാസസഹായവിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. 32 പേര്‍ക്ക് വിദ്യാഭ്യാസസഹായവും പത്തു കുട്ടികള്‍ക്ക് അവാര്‍ഡും നല്‍കി.

പത്തനാപുരത്ത് പുതുതായി പണിയുന്ന ഗുഡ്ന്യൂസ്  ഭവനത്തിന്‍റെ രണ്ടാം ഘട്ട സഹായ വിതരണം ഐപിസി കൊട്ടാരക്കര സെന്‍റര്‍ ശുശ്രൂഷകന്‍ പാസ്റ്റർ എ. ഒ. തോമസ്കുട്ടി നിര്‍വഹിച്ചു. എസ്എസ്എല്‍സി മെറിറ്റ് അവാര്‍ഡ് വിതരണോദ്ഘാടനം ഐപിസി ആയൂര്‍ സെന്‍റര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ സണ്ണി ഏബ്രഹാം നിര്‍വഹിച്ചു. പാസ്റ്റര്‍ ജോണ്‍ തോമസ്, പാസ്റ്റര്‍ സി.വി. രാജു, ഷാജി വിലങ്ങറ എന്നിവര്‍  അവാര്‍ഡുകള്‍ വിതരണം ചെയ്തു.

ശാരോന്‍ സെന്‍റര്‍ ശുശ്രൂഷകന്‍  പാസ്റ്റര്‍ ഐ. കുഞ്ഞപ്പി  പാസ്റ്റര്‍ ആര്‍. സേവ്യര്‍, ജേക്കബ് മാത്യു, ജനറൽ കൗണ്‍സില്‍ അംഗം ജി. കുഞ്ഞച്ചന്‍,  മാത്യു സാം, ജോണ്‍സന്‍ സി. (എഞ്ചിനിയർ),  പാസ്റ്റര്‍ രാജന്‍ തോമസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

ഗുഡ്ന്യൂസ് ബാലലോകം സീനീയർ ഫോറം ജോയിന്റ് സെക്രട്ടറിയും സംഘാടകനുമായ സന്തോഷ് തങ്കച്ചൻ , ജയൻ എം. ചെറിയാൻ, ബ്ലസൻ എന്നിവർ സംഗീത ശുശ്രൂഷ നയിച്ചു.

ഗുഡ്ന്യൂസ് ലേഖകന്‍ പാസ്റ്റര്‍ തോമസ് ഡാനിയേൽ , പാസ്റ്റര്‍ പി.വി. ജേക്കബ് , പാസ്റ്റർ വൈ. അച്ചൻ കുഞ്ഞ് എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നല്കി. പാസ്റ്റര്‍ സാംകുട്ടി ജോണ്‍ നന്ദി പറഞ്ഞു. ഗുഡ്ന്യൂസ് ലേഖകൻ ജേക്കബ് ജോണ്‍, ഗുഡ്ന്യൂസ് പ്രവർത്തകരായ ജേക്കബ് മാത്യു, കെ. രാജു എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement