അരീപ്പറമ്പ് ശാലേം ഐ.പി.സി: സമർപ്പണ ശുശ്രൂഷയും മാസയോഗവും ആഗസ്റ്റ് 17ന്

0
924

കോട്ടയം: പുതുക്കി പണിത അരീപ്പറമ്പ് ഐപിസി ശാലേം സഭാഹാളിന്റെ സമർപ്പണ ശുശ്രൂഷ ആഗസ്റ്റ് 17ന് ശനിയാഴ്ച രാവിലെ 9.45 മുതൽ നടക്കുന്ന ഐപിസി പാമ്പാടി സെൻറർ മാസയോഗത്തോട് അനുബന്ധിച്ച് നടക്കും. സമർപ്പണ ശുശ്രൂഷ സെൻറർ മിനിസ്ട്രർ ഡോ. റ്റി.സി. കോശി നിർവഹിക്കും. ഡോ. അലക്സ് കോശി മുഖ്യ അതിഥിയായിരിക്കും. സഭ ശുശ്രൂഷകൻ പാസ്റ്റർ റ്റി.ഐ. വർക്കി, സെൻറർ വൈസ് പ്രസിഡന്റ് പാസ്റ്റർ ഷാജി മർക്കോസ്, സെൻറർ സെക്രട്ടറി പാസ്റ്റർ കെ.ഒ. വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here