സി.എം.സിയുടെ ആദ്യ സംഗീതസന്ധ്യ ഇന്ന് ഡിസം.1 ന്

0
400

ഷെറിൻ കാഹളം

കോട്ടയം: കോട്ടയത്തെ പ്രമുഖ പെന്തക്കോസ്ത് സഭകളും, ക്രിസ്ത്യൻ മ്യൂസിക് ക്ലബും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന ‘മ്യൂസിക് ആൻഡ് മിഷൻ’  ഇന്ന്  ഡിസം.1 ന് വൈകുന്നേരം 5.30 മുതൽ കോട്ടയം ബേക്കർ ജംഗ്ഷനിലുള്ള ഐപിസി സയോൺ ടാബർനാക്കിളിൽ നടക്കും.

ഉത്തരേന്ത്യൻ മണ്ണിൽ ക്രിസ്തുവിനായി ജീവൻ പണയപ്പെടുത്തി അത്യധ്വാനം ചെയ്യുന്ന ദൈവദാസന്മാരുടെയും സുവിശേഷ പ്രവർത്തകരുടെയും അനുഭവങ്ങളും ഹൃദയസ്പർശിയായ ഗാനങ്ങളും വ്യത്യസ്തമായ അനുഭവമായിരിക്കും.
ക്രിസ്തീയ സംഗീത ലോകത്തെ പ്രമുഖ വാർഷിപ്പ് ലീഡർമാരായ ഡോ. ബ്ലെസ്സൻ മേമന, പാസ്റ്റർ ലോഡ്‌സൻ ആന്റണി, പാസ്റ്റർ ജോസ് മേമന എന്നിവർ സംഗീത ആരാധനയ്ക്ക് നേതൃത്വം നൽകും.  ജീസൻ ജോർജ് സംഗീതം നിർവഹിക്കുന്നു. ന്യൂ ഇന്ത്യ ചർച് ഓഫ് ഗോഡ് സ്ഥാപകനും കോട്ടയത്തെ മുതിർന്ന കർതൃദാസനുമായ റവ. വി.എ.തമ്പി യോഗം ഉത്ഘാടനം നിർവഹിക്കും.
ഗുജറാത്ത് കേന്ദ്രമാക്കി കഴിഞ്ഞ 36 വർഷമായി  പ്രവത്തിക്കുന്ന    ഫെല്ലോഷിപ്പ് ആശ്രം ചർച് ഓഫ് ഇന്ത്യയുടെ സ്ഥാപകൻ പാസ്റ്റർ സജി മാത്യു ഗുജറാത്ത് മുഖ്യ അഥിതി ആയിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here