വടവാതൂർ ശാലേം ബൈബിൾ കോളേജ് ഗ്രാഡുവേഷൻ ഇന്ന് ജനു.15 ന്

0
573

 

ശാലേം ബൈബിൾ കോളേജിന്റെ 64 മത് ഗ്രാഡുവേഷൻ ജനു.15 ന് രാവിലെ 9 മണി മുതൽ ഗുഡ്ന്യൂസിൽ വീക്ഷിക്കാം

കോട്ടയം: ഭാരതത്തിലെ പ്രശസ്ത ബൈബിൾ കോളേജുകളിലൊന്നായ വടവാതൂർ ശാലേം ബൈബിൾ കോളേജിന്റെ 64 മത് ഗ്രാഡുവേഷൻ ജനു.15 ന് രാവിലെ 9 ന് നടക്കും. ചെയർമാൻ പാസ്റ്റർ റോയി വാകത്താനം അദ്ധ്യക്ഷനായിരിക്കും. പായിപ്പാട് ന്യൂ ഇന്ത്യാ ബൈബിൾ സെമിനാരി പ്രിൻസിപ്പാൾ ഡോ. ജെയ്സൺ തോമസ് മുഖ്യാതിഥിയായിരിക്കും. ഡയറക്ടർ ഡോ.മാത്യുസ് ഫിന്നി,  പ്രിൻസിപ്പാൾ പാസ്റ്റർ ഫിന്നി കുരുവിള എന്നിവർ പങ്കെടുക്കും. 

 സഭാ നേതാക്കന്മാരിൽ പ്രമുഖനും പ്രസംഗകനുമായിരുന്ന നിത്യതയിൽ ചേർക്കപ്പെട്ട പാസ്റ്റർ പി.എം ഫിലിപ്പ് 1956-ൽ ആരംഭിച്ച ശാലേം ബൈബിൾ കോളേജിനു പെന്തെക്കോസ്റ്റ് ചരിത്രത്തിൽ അവഗണിക്കാനാവാത്ത സ്ഥാനമാണുള്ളത്. ആദ്യ പ്രിൻസിപ്പാൾ പ്രശസ്ത വേദ പണ്ഡിതൻ പാസ്റ്റർ ടി.ജി.ഉമ്മൻ ആയിരുന്നു. ഒട്ടേറെ സഭാ ലീഡർമാർ ഇവിടെ നിന്നും വേദ പഠനം പൂർത്തികരിച്ചിട്ടുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here