കേരള പെന്തെക്കോസ്തൽ റൈറ്റേഴ്‌സ് ഫോറം നോർത്ത് അമേരിക്ക ഡാളസ് ചാപ്റ്റർ : പ്രവർത്തന ഉത്‌ഘാടനം മാർച്ച് 25ന്

കേരള പെന്തെക്കോസ്തൽ റൈറ്റേഴ്‌സ് ഫോറം നോർത്ത് അമേരിക്ക ഡാളസ് ചാപ്റ്റർ : പ്രവർത്തന ഉത്‌ഘാടനം മാർച്ച് 25ന്

ഡാളസ്: കേരള പെന്തെക്കോസ്തൽ റൈറ്റേഴ്‌സ് ഫോറം നോർത്ത് അമേരിക്ക ഡാളസ് ചാപ്റ്ററിന്റെ പ്രവർത്തന ഉൽഘാടനവും സെമിനാറും മാർച്ച് 25 ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെ സൂം പ്ലാറ്റഫോമിൽ നടക്കും. സെമിനാറിൽ മുഖ്യാതിഥിയായി ഷിബു മുള്ളംകാട്ടിൽ ‘മലയാള ഭാഷയിലെ ബൈബിൾ സ്വാധീനം’ എന്ന വിഷയത്തെ ആധാരമാക്കി വിഷയാവതരണം നടത്തും. 

പാസ്റ്റർ തോമസ് മുല്ലയ്ക്കൽ (പ്രസിഡന്റ്), രാജൂ തരകൻ (സെക്രട്ടറി), തോമസ് ചെല്ലേത്ത് (ട്രഷറർ), പാസ്റ്റർ ജോൺസൺ സഖറിയ, സാം മാത്യു, എസ്‌.പി ജെയിംസ്, വർഗ്ഗീസ് വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകും.  

സൂം ഐഡി: 22 33 22 11 11 പാസ്സ്‌വേർഡ്:  777

Advertisement