കെ.ടി.എം.സി.സി വാർഷിക കൺവെൻഷൻ ഒക്ടോ. 4 മുതൽ

കുവൈത്ത് സിറ്റി: കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷന്റെ വാർഷിക കൺവെൻഷൻ ഒക്ടോബർ 4 മുതൽ 5 വരെ വൈകീട്ട് 7 മുതൽ 9 വരെ നാഷനൽ ഇവാഞ്ചലിക്കൽ (എൻ.ഇ.സി.കെ) പള്ളിയിലും, പാരിഷ് ഹാളിലുമായി സംഘടിപ്പിക്കും. ഇവാ. ബിജു ചുവന്നമണ്ണ് ദൈവവചനം പ്രഘോഷിക്കും. കെ.ടി.എം.സി.സി ഗായകസംഘം ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും.
കെ.ടി.എം.സി.സി സ്ഥാപിതമായിട്ട് 70 വർഷം പിന്നിടുകയാണ്. മാർത്തോമാ, സി.എസ്.ഐ, ഇവാഞ്ചലിക്കൽ, ബ്രദറൻ, പെന്തക്കോസ്ത് സഭാവിഭാഗങ്ങളിൽ നിന്നായി 28ൽ പരം സഭകളെ കെ.ടി.എം.സി.സി പ്രതിനിധാനം ചെയ്യുന്നു.
Advertisement