ഇന്ത്യൻ ഭരണഘടനയെ അട്ടിമറിക്കാൻ ആരെയും അനുവദിക്കരുത്: മന്ത്രി വി.എൻ.വാസവൻ
കോട്ടയം: ഇന്ത്യാ പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക് എന്ന് അവർത്തിച്ചുറപ്പിച്ച് സുപ്രീം കോടതി അഭിപ്രായപ്പെട്ട ഈ സാഹചര്യത്തിൽ ഭരണഘടനയെ അട്ടിമറിക്കാൻ നാം ആരെയും അനുവദിക്കരുതെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
ഭാരതത്തിൽ ജനാധിപത്യം ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഇക്കാലത്ത് വളരെ ജാഗ്രതയോടെ നാം പ്രവർത്തിക്കേണ്ടിയിരിക്കുന്നുവെന്നും ദൈവ വിശ്വാസികൾ ഇത്തരം പ്രവർത്തനങ്ങളെ വളരെ സൂഷ്മതയോടെ വിലയിരുത്തുകയും വേണമെന്നും മന്ത്രി പറഞ്ഞു.
കോട്ടയത്ത് നടക്കുന്ന പ്രത്യാശോത്സവത്തിൻ്റെ രണ്ടാം ദിനം ആശംസകളറിയിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാസ്റ്റർ രാജു പൂവക്കാല അദ്ധ്യക്ഷനായിരുന്നു.തുടർന്ന് നടന്ന ആത്മീയ സമ്മേളനത്തിൽ റവ. ജോൺസൺ വർഗീസ് , ഡോ. യങ്ങ് ഹൂൺ ലി എന്നിവർ മുഖ്യവചന ശുശ്രൂഷ നിർവഹിച്ചു.