ഇലക്ട്രിക് പോസ്റ്റ് വാഹനത്തിലേയ്ക്ക് വീണു; യാത്രക്കാരായ പാസ്റ്ററും കുടുംബവും രക്ഷപ്പെട്ടു
കടുത്തുരുത്തി : പാസ്റ്ററും കുടുംബവും സഞ്ചരിച്ച കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഐപിസി കുറവിലങ്ങാട് സെന്ററിലെ ഇറുമ്പയം സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ.ജെ.മാത്യുകുട്ടിയും കുടുംബവും കഴിഞ്ഞ ദിവസം സഭാംഗമായ സാറാമ്മ (77) യുടെ സംസ്കാര ശുശ്രൂഷ കഴിഞ്ഞ് മടങ്ങുംവഴി പൂഴിക്കോൽ സെന്റ് ലൂക്ക് ക്നാനായ പള്ളിയുടെ മുമ്പിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റ് കാറിന് മുകളിലേക്ക് വീണെങ്കിലും യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പാസ്റ്ററുടെ ഭാര്യ ഫിലോമിനയ്ക്ക് കൈപ്പത്തിയ്ക്കു പൊട്ടൽ ഉണ്ട്.
വാർത്ത: സുനിൽ വേട്ടമല