"നീരിൻ കുമിളകൾ" വീണ്ടും വീണ്ടും പാടിപ്പിച്ചു

സിസ്റ്റർ നിർമ്മല പീറ്റർ | കുമ്പനാട് വിശേഷങ്ങൾ

"നീരിൻ കുമിളകൾ" വീണ്ടും വീണ്ടും പാടിപ്പിച്ചു

കുമ്പനാട് വിശേഷങ്ങൾ

 

"നീരിൻ കുമിളകൾ" വീണ്ടും വീണ്ടും പാടിപ്പിച്ചു

ന്റെ ചെറു പ്രായത്തിൽ  കുമ്പനാട് കൺവെൻഷനെ പറ്റി ഒരുപാട് കേട്ടിട്ടുണ്ടായിരുന്നു. അങ്ങെനെയിരിക്കെ 1974 ൽ അപ്പച്ചനും ഞാനും കൺവെൻഷനിൽ സംബന്ധിക്കുവാൻ  ചെന്നു. എന്റെ പിതാവ് പാസ്റ്റർ ഏണസ്റ്റ് സൈമൻ അക്കാലത്ത് അറിയപ്പെടുന്ന വൈയലിസ്റ്റും ഗായകനുമായിരുന്നു.

എവിടെ പോയാലും ഞങ്ങളുടെ കൈയിൽ വയലിനും ഗിറ്റാറും ഉണ്ടായിരിക്കും.  കൺവൻഷൻ സ്ഥലത്ത  വെച്ച് കുന്നംകുളം സ്വദേശി ഇവാ. ജെയിംസ് ഡേവിഡിനെ പരിചയപ്പെട്ടു. അദ്ദേഹം കുമ്പനാട് ഹെ ബ്രോനിൽ വേദ വിദ്യാർത്ഥിയും ഗിറ്റാറിസ്റ്റും ആയിരുന്നു.

 അന്നേരം ജെയിംസ് ഒരു അഭിപ്രായം ഇങ്ങനെ പറഞ്ഞു "നമുക്ക് ഈ പ്രാവശ്യം ഒന്ന് പാടിയാലോ...? "  അദ്ദേഹം അവിടുത്തെ സംഘാടകാരുമായി സംസാരിക്കുകയും ഒരു വേദി ഒരുക്കപ്പെടുകയും ചെയ്തു. 

അന്ന് പാടിയ പാട്ടുകൾ 1). സ്തുതിക്കട്ടെ സ്തുതിക്കട്ടെ, 2) നീരിൻ കുമിളകൾ പോലെ ലോക ജീവിതമെ 3). വെളിച്ചമെവിടെ 4) സ്നേഹത്തിൻ ദീപം കൊളുത്തീടുക  തുടങ്ങിയ   ഗാനങ്ങളായിരുന്നു.  "നീരിൻ കുമിളകൾ" എന്ന ഗാനം ആളുകൾ വീണ്ടും വീണ്ടും പാടിപ്പിച്ചിച്ചത് ഞാൻ ഓർക്കുന്നു. 

ആ കൺവെൻഷനിൽ നിന്നും നിരവധി  വേദികളിലേക്കുള്ള ബുക്കിങ് ഞങ്ങൾക്ക് ലഭിച്ചു. 

1977 ലാണ് ഇവാ.ജെ.വി. പീറ്ററുമായുള്ള എന്റെ വിവാഹം നടന്നത്. പിന്നീട് കുടുംബമായി പലതവണ കുമ്പനാട് വേദിയിൽ പാടുവാൻ അവസരം ലഭിച്ചിട്ടുണ്ട്.

Advertisement