രണ്ടാഴ്ച നീണ്ട കുമ്പനാട് കൺവൻഷനും അത്ഭുത രോഗശാന്തിയും

സന്ദീപ് വിളമ്പുകണ്ടം | കുമ്പനാട് വിശേഷങ്ങൾ

രണ്ടാഴ്ച നീണ്ട കുമ്പനാട് കൺവൻഷനും അത്ഭുത രോഗശാന്തിയും

കുമ്പനാട് വിശേഷങ്ങൾ

രണ്ടാഴ്ച നീണ്ട കുമ്പനാട് കൺവൻഷനും അത്ഭുത രോഗശാന്തിയും

സന്ദീപ് വിളമ്പുകണ്ടം

1951ലെ ഐപിസി ജനറൽ കൺവൻഷൻ കുമ്പനാട് ഹെബ്രോൻ മൈതാനത്തുവച്ച് ജനുവരി 21 ഞായർ മുതൽ നടന്നു. അന്നേ വർഷം നടന്ന അത്ഭുത രോഗശാന്തിയും, യോഗങ്ങൾ ഒരാഴ്ച കൂടി തുടർന്നതും കൺവെൻഷന്റെ പ്രത്യേകതകളായിരുന്നു.

പ്രസ്തുത കൺവൻഷൻ നടക്കുന്ന സമയം, ലക്‌നോവിൽ ക്യാപ്റ്റൻ ഘോഷ് എന്ന വ്യക്തിയുടെ മകൾ ഷീലാ എന്ന യുവതി ദീർഘനാളുകളായി മാനസികരോഗം പിടിപെട്ട് അസ്വസ്ഥത അനുഭവിക്കുകയായിരുന്നു. യുവതിയെ ആഗ്രായിലുള്ള ഭ്രാന്താസ്പത്രിയിലേയ്ക്ക് ചികിത്സയ്ക്കായി കൊണ്ടുപോകാനുള്ള ക്രമീകരണം ചെയ്യുകയായിരുന്നു ആ കുടുംബം. യുവതിയുടെ സൗഖ്യത്തിനുവേണ്ടി പ്രാർത്ഥിപ്പാൻ വിശ്വാസിയായ മാതാവ് കുമ്പനാട്ട് കൺവൻഷനിലേയ്ക്ക് എഴുതിയറിയിക്കുകയും കൺവൻഷനിൽ പ്രാർത്ഥിക്കുകയും ചെയ്തു. യോഗത്തിൽ പ്രാർത്ഥിച്ച അതേ നിമിഷത്തിൽ തന്നെ നോർത്തിൻഡ്യയിൽ ആയിരുന്ന യുവതിയ്ക്ക് അത്ഭുത സൗഖ്യം ലഭിക്കയും ആ വിവരം അവർ പിന്നാലെ കുമ്പനാട് അറിയിക്കയും ചെയ്തു. ഇത്തരത്തിൽ അനവധി രോഗശാന്തികൾ ആ മഹാസമ്മേളനത്തിൽ ഉണ്ടായി.  28 ഞായർ  രാവിലെ ഇരവിപേരൂർ ആറ്റിൽ വച്ച് നടന്ന സ്നാന ശുശ്രൂഷയിൽ 50 പേർ സ്നാനമേറ്റു.

പ്രസ്തുത കൺവൻഷനിൽ ലഭിച്ച അനുഗ്രഹസമൃദ്ധിയാൽ യോഗങ്ങൾ ഒരാഴ്ചകൂടെ തുടർന്നു. പകൽതോറും സുവിശേഷ ശുശ്രൂഷകർക്കായുള്ള യോഗങ്ങളും രാത്രിതോറും പൊതുയോഗങ്ങളുമായി ഒരാഴ്ച കൂടി തുടർന്നു. ജനു 21 ആരംഭിച്ച കൺവെൻഷൻ  ഫെബ്രുവരി 4 ഞായർ വരെ നടന്നു. ഞായറാഴ്ചത്തെ നടന്ന കർതൃമേശ ശുശ്രൂഷയിൽ മൂവായിരത്തോളം വിശ്വാസികൾ പങ്കുചേർന്നു.

യേശുക്രിസ്തുവിന്റെ എളിയദാസൻ (ആത്മകഥ) പാസ്റ്റർ കെ.ഇ. ഏബ്രഹാം.

കുമ്പനാട് വിശേഷങ്ങൾ

ആദ്യ കർതൃമേശ 1948-ലെ രജത ജൂബിലി കൺവൻഷനിൽ

83-ാമത് (2007) കുമ്പനാട് കൺവൻഷനിലെ കർതൃമേശ ദൃശ്യം

ക്തിപൂർവ്വം പതിനായിരങ്ങൾ സംബന്ധിക്കുന്ന കുമ്പനാട് കൺവൻഷനിലെ തിരുവത്താഴ ശുശ്രൂഷ ആരെയും പുളകം കൊള്ളിയ്ക്കുന്നതാണ്. ജനറൽ കൺവൻഷനോടനുബന്ധിച്ച് തിരുവത്താഴ ശുശ്രൂഷ ആരംഭിക്കുന്നത് 1948 ലെ കൺവൻഷൻ മുതലാണ്. ആ വർഷം രജത ജൂബിലി കൺവെൻഷനായിട്ടാണ് നടത്തപ്പെട്ടത്. പ്രത്യേകതകൾ നിറഞ്ഞ 1948-ലെ ജനറൽ കൺവൻഷനെക്കുറിച്ച് പാസ്റ്റർ കെ.ഇ. ഏബ്രഹാം അദ്ദേഹത്തിന്റെ ആത്മകഥയായ "യേശുക്രിസ്തുവിന്റെ എളിയദാസൻ" എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയത്  ഇപ്രകാരമാണ്. 

"ഹെബ്രോൻ മൈതാനത്ത് പതിവുപോലെ ആ വർഷത്തെ ജനറൽ കൺവൻഷൻ 1948 ജനുവരി 18 ഞായർ മുതൽ 25 ഞായർ വരെയുള്ള ദിവസങ്ങളിൽ പൂർവ്വാധികം അനുഗ്രഹമായി നടക്കുവാൻ സാധിച്ചു. ആ വർഷത്തെ കൺവൻഷന് ഒന്നിലധികം വശത്തുകൂടെ ചില പ്രത്യേകതകൾ ഉണ്ടായിരുന്നു. അതിലൊന്ന്, ഭാരതഖണ്ഡത്തിൽ സ്വതന്ത്ര, സ്വയത്രാണനസഭാ പദ്ധതിയിലുള്ള ഈ പ്രസ്ഥാനത്തിന്റെ വേല ഈ നിസ്സാരനിൽ കൂടെ ദൈവം ആരംഭിച്ചത് 1923-ലാണെന്ന് പൂർവ്വഭാഗത്ത് വായനക്കാർ കണ്ടിരിക്കുന്ന വസ്തുതയാണല്ലോ. അപ്രകാരം ഈ പ്രസ്ഥാനത്തിന്റെ വേല ആരംഭിച്ചിട്ട് 25 വർഷം തികയുന്ന സന്ദർഭമായിരുന്നതിനാൽ ആ വർഷത്തെ മഹായോഗം ജൂബിലി കൺവൻഷൻ കൂടെയായിട്ടാണ് നടത്തപ്പെട്ടത്. മറ്റൊന്ന്, കർത്താവിന്റെ ദാസനായ പാസ്റ്റർ കുക്ക് അവർകൾ കൂടെ യോഗങ്ങളിൽ സന്നിഹിതനായി വചനഘോഷണം നടത്തുവാൻ സാധിച്ചു എന്നുള്ളതാകുന്നു. 

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മദ്രാസ്, തൃശ്ശിനാപ്പള്ളി, ബസ്വാഡാ, ബാംഗ്ലൂർ, പൂനാ തുടങ്ങിയ ഇതര സ്ഥലങ്ങളിൽ നിന്നുമായി അനേകം ആളുകൾ തുടരെ യോഗത്തിൽ സംബന്ധിച്ചു. അവസാനയോഗങ്ങളിൽ ഇരുപതിനായിരത്തോളം ആളുകൾ സംബന്ധിച്ചതായി കരുതപ്പെടുന്നു. മൂന്നാണ്ടുകളിൽ സ്നാനശുശ്രൂഷ അന്ത്യഞായറാഴ്ച രാവിലെയാണ് നടക്കാറുള്ളത്. എന്നാൽ ആ വർഷം ഞായറാഴ്ച രാവിലെ തിരുവത്താഴ ശുശ്രൂഷ നടക്കുവാൻ തീരുമാനിച്ചിരുന്നതുകൊണ്ട് സ്നാനം ശനിയാഴ്ച ഉച്ചകഴിഞ്ഞ് നടത്തി. 30 പേർ അന്ന് സ്നാനമേറ്റു.

ഞായറാഴ്ച രാവിലെ 8 മണിക്ക് കൺവൻഷൻ പന്തലിൽ വച്ച് അപ്പം നുറുക്കു ശുശ്രൂഷ അനുഷ്ഠിക്കപ്പെട്ടു. ഇൻഡ്യ പെന്തെക്കോസ്തു സഭയിലും മറ്റു പെന്തെക്കോസ്തു പ്രസ്ഥാനങ്ങളിലും പെട്ടവരായി ആയിരങ്ങൾ ആ അപ്പം നുറുക്കു ശുശ്രൂഷയിൽ പങ്കെടുത്തു. അപ്പവീഞ്ഞുകൾക്ക് സ്തോത്രം ചെയ്യുന്ന പ്രധാന ശുശ്രൂഷ നിർവഹിച്ചത് പാസ്റ്റർ എ.ജെ.ജോൺ അവർകളായിരുന്നു. അദ്ദേഹത്തോടുകൂടെ അപ്പം ജനത്തിന് നല്കുന്നതിനായി 10 ശുശ്രൂഷകന്മാരും, ദ്രാക്ഷാരസം പകരുന്നതിനായി വേറെ 10 ശുശ്രൂഷകന്മാരും ഇടയ്ക്കിടെ പാനപാത്രങ്ങളിലേയ്ക്ക് വീഞ്ഞു പകർന്നു കൊടുക്കുന്നതിന് ചിലരും ഉൾപ്പെടെ ആകെ 24 ശുശ്രൂഷകന്മാർ അതിൽ സഹകരിച്ചു.

ഇതര സമൂഹങ്ങളിൽപ്പെട്ട ഒരു വലിയ ജന ക്കൂട്ടം പുറമെനിന്ന് കൊണ്ടു ഭക്തിപൂർവം ആ ശുശ്രൂഷ ശ്രദ്ധിക്കയുണ്ടായി. വിശ്വാസികളുടെ ഒരു മഹാസംഘം പന്തലിൽ പന്തിപന്തിയായി ഇരുന്ന് കർത്താവിന്റെ ഓർമ്മയ്ക്കായുള്ള വിശുദ്ധ ശുശ്രൂഷയിൽ സംബന്ധിക്കുന്ന കാഴ്ച ആരെയും പുളകം കൊള്ളിക്കുന്നതായിരുന്നു. ജനറൽ കൺവൻഷനോടനുബന്ധിച്ച് തിരുവത്താഴ ശുശ്രൂഷ നടത്തപ്പെട്ടത് അത് ആദ്യമായിട്ടാണ്. " 

കഴിഞ്ഞ രണ്ടുവർഷമായി കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ തിരുവത്താഴ ശുശ്രൂഷ നടത്തുവാൻ കഴിഞ്ഞിട്ടില്ല. ഈ വർഷവും കോവിഡ് വെല്ലുവിളി ഉള്ളതിനാൽ തിരുവത്താഴ ശുശ്രൂഷ നടക്കുവാൻ സാധ്യതയില്ല.

Advertisement