കുര്യന്‍ ഫിലിപ്പിനെ ഗുഡ്ന്യൂസ് റീജണല്‍ ഡയറക്ടറായി നിയമിച്ചു
കോട്ടയം: മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കുര്യന്‍ ഫിലിപ്പിനെ (ചിക്കാഗോ) ഗുഡ്ന്യൂസിന്‍റെ പ്രൊമോഷണല്‍ റീജണല്‍ ഡയറക്ടറായി നിയമിച്ചു. നാലു പതിറ്റാണ്ടായി കേരളത്തിലും പിന്നീട് അമേരിക്കയിലും വിവിധ രീതിയില്‍ മാധ്യമ പ്രവര്‍ത്തനത്തിലും ആത്മീയപ്രവര്‍ത്തനങ്ങളിലും സജീവമാണ്. 1980 മുതല്‍ കോട്ടയത്തെ ഗുഡ്ന്യൂസ് പ്രാദേശിക പ്രധിനിധി.
പിവൈപിഎ കോട്ടയം ജില്ലാ സെക്രട്ടറി, ഐസിപിഎഫിന്‍റെ കോട്ടയം ജില്ലാ പ്രസിഡന്‍റ്, ഐപിസി കോട്ടയം ഡിസ്ട്രിക്ട് കൗണ്‍സില്‍ മെമ്പര്‍ എന്നീ നിലകളില്‍ നിരവധി വര്‍ഷങ്ങള്‍ സേവനം അനുഷ്ഠിച്ചു. കേരള സ്റ്റേറ്റ് പി വൈപിഎ പ്രസിദ്ധീകരിക്കുന്ന യുവജന കാഹളത്തിന്‍റെ അസോസിയേറ്റ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1990-ല്‍ അമേരിക്ക യില്‍ എത്തി. ഗുഡ്ന്യൂസിന്‍റെ ചിക്കാഗോ പ്രതിനിധിയാണ്. അമേരിക്കയിലെ പ്രധാന സെക്കുലര്‍ വാര്‍ത്താ മാധ്യമമായ കേരളാ എക്സ്പ്രസിന്‍റെ ആദ്യത്തെ ന്യൂസ് എഡിറ്ററായി ചില വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചിടുണ്ട്.
ചിക്കാഗോ പെന്തെക്കോസ്തല്‍ കമ്മ്യൂണിറ്റി ന്യൂസ് മീഡിയ കോര്‍ഡിനേറ്റര്‍, ചിക്കാഗോ ഗോസ്പല്‍ മീഡിയ അസോസിയേഷന്‍ സെക്രട്ടറി, ഐപിസി ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍ കമ്മിറ്റി മെമ്പര്‍, മാറാ നാഥ വോയ്സ് എഡിറ്റര്‍, ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ്, ഹാര്‍വെസ്റ്റ് ടിവി നോര്‍ത്ത് അമേരിക്കന്‍ ഓപ്പറേഷന്‍സ് ടീം മെമ്പര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിക്കുന്നു. ലാബ് കോര്‍പ് അന്തര്‍ദേശിയ മെഡിക്കല്‍ കമ്പനിയുടെ റീജണല്‍ ഓപ്പറേഷന്‍ മാനേജരാണ്. കമ്പനിയുടെ അന്തര്‍ദേശിയ ചെയര്‍മാന്‍സ് അവാര്‍ഡും, അഡ്വക്കേറ്റ് മെഡിക്കല്‍ ഗ്രൂപ്പിന്‍റെ എംവിപി അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്.
ചിക്കാഗോയില്‍ 2026-ല്‍ നടക്കുന്ന പിസിനാക്കിന്‍റെ നാഷണല്‍ കമ്മറ്റി മെമ്പറും നാഷണല്‍ മീഡിയ കോര്‍ഡിനേറ്ററുമാണ്. ഭാര്യ: പ്രിയ ഫിലിപ്പ്. മക്കള്‍: ഡോ. ഫെബ ഫിലിപ്പ്, ഫിലേമോന്‍ ഫിലിപ്പ്.
Advertisement