നിർധനരായ വിധവകളുടെ കുട്ടികൾക്ക്‌ തുടർ വിദ്യാഭാസത്തിനു ധന സഹായത്തിന് അപേക്ഷ ക്ഷണിക്കുന്നു

0
190

കുവൈത്ത് സിറ്റി: ഫസ്റ്റ് ഏ.ജി. ചർച്ച് കുവൈത്ത് സി.എ. അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ മലയാളം ഡിസ്‌ട്രിക്ട്‌ കൗൺസിൽ സി. എ. യുടെ സഹകരണത്തോടെ നിർധനരായ വിധവകളുടെ കുട്ടികൾക്ക്‌ തുടർ വിദ്യാഭാസത്തിനു (After plus two) ധനസഹായം ചെയ്യുന്നു. കുവൈത്ത് ഫസ്റ്റ് ഏ.ജി. സി.എ. യുടെ ചാരിറ്റി മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ഏ.ജി. മലയാളം ഡിസ്ട്രിക്ട്‌ കൗൺസിലിൽ ഉൾപ്പെടുന്ന സഭകളിൽ നിന്നും ഈ സഹായത്തിന് അർഹരായവർ ഡിസ്ട്രിക്ട് സി.എ. ഡിപ്പാർട്ട്മെന്റ്‌ മുഖേന പ്രാദേശിക സഭാ ശുശ്രൂഷകന്മരുടെ ശുപാർശയോടെ 2020 ഡിസംബർ 25 നു മുൻപായി ഫസ്റ്റ്‌ അസംബ്ലി ഓഫ്‌ ഗോഡ്‌ കുവൈറ്റ്‌ സഭാ ശുശ്രൂഷകൻ പാസ്റ്റർ ജെയിംസ്‌ ഏബ്രഹാമിനെയൊ സഭാ കമ്മറ്റിയേയൊ സി. എ. കമ്മറ്റിയെയോ അറിയിക്കേണ്ടതാണ്. ലഭിക്കുന്ന അപേക്ഷളിൽ നിന്നും ഫസ്റ്റ്‌‌‌ അസംബ്ലി ഓഫ്‌ ഗോഡ്‌ കുവൈറ്റ്‌ സഭാ കമ്മറ്റി തിരഞ്ഞെടുക്കുന്ന 20 പേർക്കായിരിക്കും സഹായം ലഭിക്കുക.

കുവൈത്ത് ഫസ്റ്റ് ഏ.ജി. സി.എ.യുടെ പ്രവർത്തനങ്ങൾക്ക്  ഷൈജു രാജൻ ചരുവിൽ (പ്രസിഡന്റ്), ബിനു ബ്ലസ്സൻ (സെക്രട്ടറി), മഞ്ജു സുനീഷ്‌ (ട്രഷറർ) തുടങ്ങിയവർ നേതൃത്വം നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക്: firstagcakuwait@gmail.com, ഫോൺ: 0096597251639.

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

ഗുഡ്‌ന്യൂസ് പുതിയ ലക്കം (ഡിസം. 14) ഡൗൺലോഡ് ചെയ്യാൻ 

Advertisement 

LEAVE A REPLY

Please enter your comment!
Please enter your name here