കുവൈത്തിൽ ഒരു ലക്ഷം വിദേശികളുടെ താമസരേഖ റദ്ദാക്കി

0
673

കുവൈത്ത് :കുവൈത്തിൽ പൊതുമേഖലയിൽ ജോലിചെയ്തിരുന്ന 1,02,000 വിദേശികളുടെ താമസരേഖ റദ്ദാക്കി. കഴിഞ്ഞ നാലു വർഷത്തിനിടയിലാണ് ഇത്രയധികം വിദേശികളെ സർവീസിൽനിന്നു പിരിച്ചുവിട്ട് പകരം സ്വദേശികളെ നിയമിച്ചത്. സർക്കാർ നടപ്പിലാക്കിവരുന്ന സ്വദേശിവത്കരണത്തിന്റെ ഭാഗമായി പൊതുമേഖലയിൽ വിദേശികളുടെ എണ്ണം ക്രമേണ കുറഞ്ഞുവരികയാണ്.
നിലവിലുള്ള വിദേശികളിൽ 53 ശതമാനവും അറബ് വംശജരാണ്. കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ സ്ഥിതിവിവര റിപ്പോർട്ടനുസരിച്ചു 63 ശതമാനം ഏഷ്യൻ വംശജരെയും 32 ശതമാനം അറബ് വംശജരെയുമാണ് സർവീസിൽനിന്ന് ഒഴിവാക്കിയത്. വിദേശ ജനസംഖ്യയിൽ ആദ്യസ്ഥാനത്തുള്ള ഇന്ത്യക്കാരുടെ എണ്ണവും സർക്കാർ പൊതുമേഖലയിൽ കുറഞ്ഞുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here