ദുരന്ത ഭൂമിയിൽ പി.വൈ.പി.എ കൽപ്പറ്റ സെന്റർ
കൽപ്പറ്റ: സമാനതകളില്ലാത്ത പ്രകൃതി ദുരന്തത്തിന് ഇരയായ വയനാട്ടിലെ ചൂരൽമല, മുണ്ടകൈ ഭാഗങ്ങളിൽ സന്നദ്ധ പ്രവർത്തനങ്ങളുമായി പി.വൈ.പി.എ കൽപ്പറ്റ സെന്റർ പ്രവർത്തകർ. രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നവർക്ക് വിവിധ സമയങ്ങളിൽ ചായയും സ്നാക്കസും എത്തിച്ചുനല്കിയാണ് ദുരന്തമേഖലകളിൽ പ്രവർത്തനം നടത്തിയത്.
സമീപമുള്ള എഫ്.ജി.പി.സി.ഐ ചർച്ചിൽ നിന്നും ചായയും എണ്ണക്കടികളും തയ്യാറാക്കി എത്തിച്ചുനൽകുകയായിരുന്നു ഈ യുവജന പ്രവർത്തകർ. നിരവധി സന്നദ്ധ സംഘടനകൾ സ്ഥലത്തു ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നുണ്ട്.
പ്രവർത്തനങ്ങളിൽ പി.വൈ.പി.എ സംസ്ഥാന ജോയിന്റ് സെക്രട്ടറി സന്ദീപ് വിളമ്പുകണ്ടം, ഗുഡ്‌ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ട് എന്നിവരും പങ്കാളികളായി. പി.വൈ.പി.എ കൽപ്പറ്റ സെന്റർ പ്രസിഡന്റ് ബിനോയ് കുര്യൻ, സെക്രട്ടറി ഇവാ. റോബിൻ പി.എസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.
Advertisement