ലണ്ടൻ ഐപിസി ഹാരോ ചർച്ചിൽ ബൈബിൾ ക്ലാസ് ഡിസം.7 ന്; റവ. എ. ജി. ജൂഡ് ക്ലാസെടുക്കും
ലണ്ടൻ: ഐപിസി ഹാരോ (ലണ്ടൻ) ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 7 ശനിയാഴ്ച വൈകിട്ട് 4.30 മുതൽ 5.30 വരെ യുവജന മീറ്റിങ്ങും, 6 മുതൽ 8.30 വരെ ബൈബിൾ ക്ലാസും St. Andrews Anglican Church, Harrow HA0 2QA നടക്കും. ഡിസംബർ 8 ഞായർ രാവിലെ 10.30 മുതൽ 12.30 വരെ പൊതു ആരാധനയും നടക്കും.
റവ.എ.ജി. ജൂഡ് ദൈവവചനം ശുശ്രൂഷിക്കും. സഭാ ശുശ്രൂഷകൻ പാസ്റ്റർ ബ്ലെയ്സ് രാജു നേതൃത്വം നൽകും.
വിവരങ്ങൾക്ക് : +44 7774971203
വാർത്ത: ദീപു ജോൺ