രാജ്യത്ത് തിരഞ്ഞെടുപ്പ് ഏഴ് ഘട്ടമായി; ആദ്യഘട്ടം ഏപ്രില്‍ 11 ന്;കേരളത്തിൽ ഏപ്രിൽ 23ന്

0
2335

കേരളത്തില്‍ ഏപ്രില്‍ 23 ന് വോട്ടെടുപ്പ്; വോട്ടെണ്ണല്‍ മെയ് 23 ന്

ന്യൂഡൽഹി: രാജ്യത്ത് തിരഞ്ഞെടുപ്പ് ഏഴ് ഘട്ടമായി നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ. ഒന്നാംഘട്ട തിരഞ്ഞെടുപ്പ് ഏപ്രിൽ 11 ന് നടക്കുമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സുതാര്യമായ തിരഞ്ഞെടുപ്പാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.വോട്ടെണ്ണൽ മേയ് 23നു.

ഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് തിയതികള്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പ്രഖ്യാപിച്ചു. ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 23 നാണ് വോട്ടെണ്ണല്‍ നടക്കുക. ഏപ്രില്‍ 11 നാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഏപ്രില്‍ 18 നും മൂന്നാം ഘട്ടം ഏപ്രില്‍ 23 നും നാലാം ഘട്ടം ഏപ്രില്‍ 29 നും അഞ്ചാം ഘട്ടം മെയ് ആറിനും ആറാം ഘട്ടം മേയ് 12 നും  ഏഴാം ഘട്ടം മെയ് 19 നുമാണ് നടക്കുന്നത്. ഏപ്രില്‍ 23 നാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. 22 സംസ്ഥാനങ്ങളില്‍ കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ് കേരള, മേഘാലയ, മിസോറാം നാഗാലാന്റ്,  തെലങ്കാന, തമിഴ്‌നാട്, ഉത്തരാഖണ്ഡ് ആന്റമാന്‍, ദാമന്‍ ആന്റ് ദിയു, ലക്ഷ ദ്വീപ്, ദില്ലി, പോണ്ടിച്ചേരി തുടങ്ങിയ ഇടങ്ങളിലാണ് ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്നത്.

സുതാര്യമായ തിരഞ്ഞെടുപ്പാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി. എല്ലാ പോളിങ് ബൂത്തുകളിലും വിവിപാറ്റ് സംവിധാനം ഉപയോഗിക്കും. രാജ്യത്ത് 90 കോടി വോട്ടർമാരാണുള്ളത്. ഇവർക്കുവേണ്ടി പത്ത് ലക്ഷം പോളിങ് ബൂത്തുകളുണ്ടാവും. രാത്രി പത്തുമുതൽ രാവിലെ ആറുവരെ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് നിരോധിക്കും. വിശദമായ ചർച്ചകൾ നടത്തിയ ശേഷമാണ് തിരഞ്ഞെടുപ്പ് തീയതികൾ നിശ്ചയിച്ചതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here