മഹനയിം ലൈഫ് മിഷൻ റിട്രീറ്റ് സെൻ്റർ സമർപ്പണ ശുശ്രൂക്ഷ ജൂൺ 19ന് 

മഹനയിം ലൈഫ് മിഷൻ റിട്രീറ്റ് സെൻ്റർ സമർപ്പണ ശുശ്രൂക്ഷ ജൂൺ 19ന് 

വയനാട്: കുടുംബത്തിനും സമൂഹത്തിനും തലവേദനയായ നൂറ് കണക്കിന് മദ്യപാനികളെ ഡീ- അഡിക്ഷൻ ക്യാമ്പിലൂടെ മദ്യവിമുക്തമായ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്ന മഹനയിം ലൈഫ് മിഷൻ റിട്രീറ്റ് സെൻ്റർ - ചെറുകാട്ടൂരിൽ പുതുതായി പണി കഴിപ്പിച്ച കെട്ടിടത്തിൻ്റെ  സമർപ്പണ ശുശ്രൂക്ഷ ജൂൺ 19 ബുധനാഴ്ച രാവിലെ 10 ന്  നടക്കും. സെൻ്ററിൻ്റെ ചെയർമാൻ നൈനാൻ തോമസ് ഒറ്റത്തെങ്ങിൽ, മേഴ്സി നൈനാൻ ഒറ്റത്തെങ്ങിൽ, ഡയറക്ടർ സുവി.ജോയി മുളയ്ക്കൽ,പാസ്റ്റർമാരായ വി.സി. ജേക്കബ്ബ് , വർഗ്ഗീസ് ചാക്കോ എന്നിവർ നേതൃത്വം നൽകും. വിവിധ സാമൂഹീക , സഭാ - സംഘടനാ നേതാക്കൾ ആശംസകൾ നേരും.

വാർത്ത: കെ.ജെ. ജോബ് വയനാട്

Advertisemen