ഏറനാട് കൺവൻഷൻ ഫെബ്രു.7  മുതൽ

ഏറനാട് കൺവൻഷൻ ഫെബ്രു.7  മുതൽ

വണ്ടൂർ: ഐപിസി ഗിൽഗാൽ വണ്ടൂർ സഭയുടെ നേതൃത്വത്തിൽ നടത്തുന്ന  ഏറനാട് കൺവൻഷൻ ഫെബ്രുവരി 7  മുതൽ 9 വരെ വണ്ടൂർ മണലിമ്മൽ ബസ്സ്റ്റാൻഡിനു സമീപം വൈകുന്നേരം ആറു മുതൽ ഒൻപതു വരെ നടക്കും.  ഐപിസി നിലമ്പൂർ സൗത്ത് സെന്റർ വൈസ് പ്രസിഡന്റ് ടി.എം.ദേവസ്യ ഉദ്ഘാടനം ചെയ്യും.

പാസ്റ്റർമാരായ ലിജോ ജോൺസൺ,  അനിഷ് കാവാലം, ജോൺസൺ ദാനിയേൽ ചെറുവക്കൽ എന്നിവർ പ്രസംഗിക്കും.  മാസ്റ്റേഴ്സ് ബ്രീത്ത് കണ്ണൂർ സംഗീത ശുശ്രൂഷ നിർവ്വഹിക്കും. സഭാ ശുശ്രൂഷകൻ പാസ്റ്റർ അനിൽ ജോൺ നേതൃത്വം നൽകും.