പെന്തെക്കോസ്ത് ഐക്യവേദിയുടെ രക്ഷാ സന്ദേശ യാത്ര ഒക്ടോബർ 15 മുതൽ

0
409

പാസ്റ്റർ പ്രദീപ് പ്രസാദ്

കാസർകോട്: പെന്തെകോസ്ത് ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ രക്ഷാ സന്ദേശ യാത്ര നടത്തുന്നു. അതാത് ജില്ലയിലെ എല്ലാ ദൈവസഭകൾക്കും തുല്യ പ്രധാന്യം നൽകി പ്രാദേശിക സഭകളുടെ സഹകരണത്തോടെയാണ്  സുവിശേഷ യാത്ര നടത്തുന്നത്. ഒക്ടോബർ 15ന് ആദ്യ രക്ഷാ സന്ദേശ യാത്ര ഐ പി സി ഹോസ്ദുർഗ്ഗ് സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോയി പോൾ ഉൽഘാടനം ചെയും. പെന്തെക്കോസ്‌ത് ഐക്യവേദിയുടെ ഈ രക്ഷാ സന്ദേശ യാത്രയിൽ ജില്ലകളിലെ മീറ്റിംങ്ങിൽ എല്ലാ ദൈവദാസൻമാരുടെയും സഭകളുടെയും പ്രാർത്ഥനയും സഹകരണവും  പാസ്റ്റർ ജെഫി പി.വർഗ്ഗിസ് ,വൈസ് പ്രസിഡൻറ് പാസ്റ്റർ ടൈറ്റസ് കുന്നംകുളം, സെക്രട്ടറി ജോബിൻ ജോർജ്  എന്നിവർ അഭ്യർത്ഥിച്ചു.  മിറ്റിംങ്ങുകൾ ഗുഡ്ന്യൂസ് യൂട്യുബ് ചാനലിൽ തൽസമയം വീക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്:9496514551

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here