മല്ലപ്പള്ളി യുപിഎഫിന് പുതിയ ഭരണസമിതി 

മല്ലപ്പള്ളി യുപിഎഫിന് പുതിയ ഭരണസമിതി 
പാസ്റ്റര്‍ റ്റി. വി. പോത്തൻ, പാസ്റ്റര്‍ സാം പി. ജോസഫ്, എം. എ. ഫിലിപ്പ് എന്നിവർ

മല്ലപ്പള്ളി: മല്ലപ്പള്ളിയിലെ പെന്തെക്കോസ്ത് സഭകളുടെ ഐക്യ വേദിയായ എംയുപിഎഫിന് പുതിയ കമ്മിറ്റി നിലവില്‍ വന്നു. പെന്തെക്കോസ്ത് പ്രസ്ഥാനങ്ങളുടെ ഈറ്റില്ലമായ മധ്യതിരുവിതാംകൂറിലെ ഏറ്റവും പ്രശസ്തവും അനുഗ്രഹീതവുമായ കൂട്ടായ്മയാണ് മല്ലപ്പള്ളി യുപിഎഫ്. കേരളത്തിലെ ഏറ്റവും പഴക്കമുള്ള ഐക്യ കൂട്ടായ്മകളില്‍ ഒന്നായ എംയുപിഎഫിന്‍റെ പ്രസിഡന്‍റായി പാസ്റ്റര്‍ റ്റി. വി. പോത്തനും ജനറല്‍ സെക്രട്ടറിയായി പാസ്റ്റര്‍ സാം പി. ജോസഫും ട്രഷററായി എം. എ. ഫിലിപ്പും തിരഞ്ഞെടുക്കപ്പട്ടു. 

പാസ്റ്റര്‍ റ്റി. വി. പോത്തന്‍ സുവാര്‍ത്താ ചര്‍ച്ചുകളുടെ ജനറല്‍ സെക്രട്ടറിയാണ്. പാസ്റ്റര്‍ സാം പി. ജോസഫ് ഐപിസി സ്റ്റേറ്റ് കൗണ്‍സില്‍ & പ്രിസ്ബിറ്ററി മെമ്പറും പി. ജി. ബോര്‍ഡ് ചെയര്‍മാനുമാണ്. എം.എ. ഫിലിപ്പ് ബാഗ്ലൂര്‍ ബെഥേല്‍ എ.ജി.സഭയുടെ  സീനിയര്‍ ശുശ്രൂഷകൻ പാസ്റ്റര്‍ എം.എ. വര്‍ഗീസിന്‍റെ സഹോദരനാണ്. വൈസ് പ്രസിഡന്‍റുമാരായി പാസ്റ്റര്‍ റ്റി. എം. വര്‍ഗ്ഗീസ്, പാസ്റ്റര്‍ എ. ഡി. ജോണ്‍സന്‍, പാസ്റ്റര്‍ ഐസക്ക് തോമസ് എന്നിവരും സെക്രട്ടറിയായി പാസ്റ്റര്‍ ബിനോയി മാത്യുവും നിയമിതരായി. പ്രകാശ് വി. മാത്യു, ബെന്നി കൊച്ചു വടക്കേതില്‍ എന്നിവര്‍ ജനറല്‍ കോര്‍ഡിനേറ്റര്‍മാരായും തിരഞ്ഞെടുക്കപ്പെട്ടു. 38-ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന എംയുപിഎഫിന് 50 പേരടങ്ങുന്ന വിശാലമായ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. 21-ാമതു കണ്‍വന്‍ഷന്‍ വിപുലമായ രീതിയില്‍ ക്രമീകരിക്കുവാനും നവംബര്‍ മാസത്തില്‍ അഖില കേരള ബൈബിള്‍ ക്വിസ് നടത്തുവാനും ജനറല്‍ ബോഡി തീരുമാനിച്ചു. മീഡിയ കണ്‍വീനറായി പാസ്റ്റര്‍ ഗോഡ്സന്‍ സി. സണ്ണിയും കണ്‍വന്‍ഷന്‍റെ ജനറല്‍ കണ്‍വീനറുമാരായി പാസ്റ്റര്‍ സുരേഷ് കുമാര്‍, പാസ്റ്റര്‍ ജോണ്‍ ഏബ്രഹാം എന്നിവരെയും തിരഞ്ഞെടുത്തു.

എഴുപതില്‍പ്പരം സഭകളെ കോര്‍ത്തിണക്കി ഐക്യതയോടെ മുന്നേറുന്ന എംയുപിഎഫ് മല്ലപ്പള്ളിയുടെ  ചരിത്രത്തിലെ വിസ്മരിക്കാനാവാത്ത സാന്നിധ്യമാണ്.

Advertisement