മല്ലപ്പള്ളിയിൽ യുപിഎഫിൻ്റെ ബൈബിൾ ക്ലാസ്സ് ജനു. 26 മുതൽ

മല്ലപ്പള്ളിയിൽ യുപിഎഫിൻ്റെ ബൈബിൾ ക്ലാസ്സ് ജനു. 26 മുതൽ

മല്ലപ്പള്ളി:  യുപിഫിന്റെയും മല്ലപ്പള്ളി വെസ്റ്റ് ശാരോൺ സഭയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ജനു. 26 മുതൽ 28 വരെ (ഞായർ, തിങ്കൾ, ചൊവ്വ) വൈകിട്ട് 6. 30 ന് ബൈബിൾ ക്ലാസ്സ് മൂശാരിക്കവല ശാരോൺ ഹാളിൽ നടക്കും. ആഫ്രിക്കൻ മിഷണറി സാജു മാത്യു കുറിയന്നൂർ ക്‌ളാസ്സുകൾ നയിക്കും.

 പ്രസിഡന്റ് പാസ്റ്റർ ടി വി പോത്തൻ ഉദ്ഘാടനം ചെയ്യും. ശാരോൺ ക്വയർ ഗാനശുശ്രൂഷ നിർവ്വഹിക്കും.

പാസ്റ്റർമാരായ സാം പി ജോസഫ്, ഗോഡ്സൺ സി സണ്ണി , ഐസക്ക് തോമസ് തുടങ്ങിയവർ നേതൃത്വം നൽകും.