മല്ലപ്പള്ളി യുപിഫ് അനുമോദന സമ്മേളനവും അവാർഡ്ദാനവും 18ന് 

മല്ലപ്പള്ളി യുപിഫ് അനുമോദന സമ്മേളനവും അവാർഡ്ദാനവും 18ന് 

മല്ലപ്പള്ളി:  മല്ലപ്പള്ളി യുപിഫിൻ്റെ നേതൃത്വത്തിൽ അനുമോദന സമ്മേളനവും അവാർഡ്ദാനവും ആഗ. 18ന് വൈകിട്ടി 4 ന് മൂശാരിക്കവല ശാരോൺ ഹാളിൽ വച്ച് നടക്കും.

 എസ് എസ് എൽ സി, +2 പരീക്ഷ കളിൽ ഫുൾ എ+ വാങ്ങിയ വിദ്യാർത്ഥികളെ അനുമോദിക്കും.  പാസ്റ്റർ ഐസക്ക് തോമസ് അധ്യക്ഷത വഹിക്കും. പാസ്റ്റർ ടി വി പോത്തൻ ഉദ്ഘാടനം ചെയ്യും. റിട്ടേർഡ് എ ഇ ഒ പ്രകാശ് വി മാത്യു മുഖ്യ പ്രഭാഷണം നടത്തും.

പാസ്റ്റർമാരായ സുരേഷ്കുമാർ, ഗോഡ്സൻ സണ്ണി, എം എ ഫിലിപ്പ് എന്നിവർ നേതൃത്വം നൽകും.

വാർത്ത: പാസ്റ്റർ ബിനോയ് മാത്യു