മണക്കാല കൺവൻഷൻ ഇന്നു ജനു.7 മുതൽ

0
1034

പുതിയ വരിക്കാരാകുന്നതിനും വരിസംഖ്യ പുതുക്കുന്നതിനും കൺവൻഷൻ ഗ്രൗണ്ടിൽ ഗുഡ്ന്യൂസ് സ്റ്റാൾ ഉണ്ടായിരിക്കും

പാസ്റ്റർ ഷിബു ജോൺ അടൂർ

അടൂർ:  മണക്കാല ശാരോൻ ഫെലോഷിപ്പ് ചർച്ചുകളുടെ കൺവൻഷൻ  ജനുവരി 7 മുതൽ12 വരെ ഫെയ്ത്ത് തീയോളജിക്കൽ സെമിനാരി ജൂബിലി ആഡിറ്റോറിയത്തിൽ  നടക്കും. ശാരോൻ ഫെലോഷിപ്പ് ചർച്ച് സീനിയർ ജനറൽ മിനിസ്റ്റർ റവ ഡോ. റ്റി.ജി കോശി ഉൽഘാടനം ചെയ്യും. പൊതുയോഗങ്ങളിൽ പാസ്റ്റർ പി. സി ചെറിയാൻ,റവ ഡോ ബി വർഗീസ്, പാസ്റ്റർ വർഗീസ് ജോഷ്വാ,  പാസ്റ്റർ പ്രിൻസ് തോമസ്‌, പാസ്റ്റർ കെ.ജെ തോമസ്‌ എന്നിവർ പ്രസംഗിക്കും. വ്യാഴാഴ്ച നടക്കുന്ന പാസ്റ്റേഴ്സ് മീറ്റിങ്ങിൽ പാസ്റ്റർ ഷാജി വെണ്ണിക്കുളവും വെള്ളിയാഴ്ച നടക്കുന്ന ഗ്രാജുവേഷൻ സർവീസിൽ ഡോ. ജസ്റ്റിൻ മോസസ്സ്( ഡെപ്യൂട്ടി റജിസ്റ്റട്രർ സെറാമ്പൂർ യൂണിവേഴ്‌സിറ്റി) പ്രസംഗിക്കും. ശനിയാഴ്ച നടക്കുന്ന സഹോദരി സമ്മേളനത്തിൽ  മിസ്സിസ് മോളി ഏബ്രഹാം മുഖ്യ പ്രസംഗകയായിരിക്കും. പാസ്റ്റേഴ്സ് മീറ്റിങ്ങ്, മിഷൻ ചലജ്ജ്, പൂർവ്വ വിദ്യാർത്ഥി സമ്മേളനം, സഹോദരി സമ്മേളനം, സണ്ടേസ്കൂൾ സിഇഎം സംയുക്ത സംമ്മേളനം എന്നിവ എന്നിവ നടക്കും.  FTS& ശാരോൻ ക്വൊയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയുടെ ഗ്രാജുവേഷൻ സർവീസ് ജനു. 10ന് വെള്ളിയാഴ്ച രാവിലെ 9 മുതൽ 1 വരെ നടക്കും. ജനു.12 ന് ഞായറാഴ്ച രാവിലെ 9 മുതൽ 1 വരെ സംയുക്ത സഭായോഗവും കർത്തൃമേശയും നടക്കും. റവ.ഡോ റ്റി.ജി കോശി ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഫിനാൻസ് പാസ്റ്റർ കെവി ദാനീയേൽകുട്ടി,ജനറൽ കോർഡിനേറ്റർ റവ റ്റിജി ജേംയിസ്, പബ്ലിസിറ്റി പാസ്റ്റർ റോയി വി ശാമൂവേൽ, ഫുഡ് പാസ്റ്റർ പി മത്തായി, മൈക്ക്& സൗണ്ട് പാസ്റ്റർ കെഏ ഫിലിപ്പ് തുടങ്ങിയ വിപുലമായ കമ്മിറ്റി പ്രവർത്തിക്കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here