തൃശ്ശൂരിൽ മണിപ്പുർ ഐക്യദാർഢ്യ പ്രാർത്ഥന ജൂലൈ 30ന്

തൃശ്ശൂരിൽ മണിപ്പുർ ഐക്യദാർഢ്യ പ്രാർത്ഥന ജൂലൈ 30ന്

തൃശ്ശൂർ: ഗ്ലോറിയ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ തൃശ്ശൂരിലെ പെന്തെക്കോസ്ത് സമൂഹം മണിപ്പുർ ഐക്യദാർഢ്യ പ്രാർത്ഥനജൂലൈ 30 ഞായർ വൈകിട്ട് 6 മണി മുതൽ തൃശ്ശൂർ മിഷൻ കോട്ടേഴ്സ് ഫുൾ ഗോസ്പൽ ചർച്ച് ഹാളിൽ നടക്കും. 

കലാപ സമയങ്ങളിൽ പലവട്ടം മണിപ്പൂരിൽ പോകുകയും നേരിട്ട് അവിടത്തെ പ്രശ്നങ്ങൾ മനസ്സിലാക്കുകയും അത് ലോകത്തോട് അറിയിക്കുകയും ചെയ്ത റവ. ജോൺസൺ തേക്കടയിൽ (നിലമ്പൂർ) അനുഭവങ്ങൾ പങ്കുവെയ്ക്കും. പ്രാർത്ഥന സമ്മേളനത്തിൽ തൃശൂരിലെ വിവിധ ആത്മീയ നേതൃത്വങ്ങൾ പങ്കെടുക്കും. പാസ്റ്റർ റോയി  ചെറിയാൻ ,ടോണി ഡി. ചൊവ്വുക്കാരൻ ,പാസ്റ്റർ എ.സി ജോസ്, പാസ്റ്റർ സി. വി ലാസർ, പാസ്റ്റർ ബെൻ റോജർ എന്നിവർ നേതൃത്വം നൽകും. വിവരങ്ങൾക്ക്: 9446134440, 9847905863