മണിപ്പൂർ കലാപം : ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് വേട്ടയാടലെന്ന് ബിഷപ്പ് പീറ്റർ മച്ചാഡോ

മണിപ്പൂർ ഗോത്രവർഗ പ്രതിഷേധം; വിശ്വാസ സമൂഹം ഭീതിയിൽ

മണിപ്പൂർ കലാപം : ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് വേട്ടയാടലെന്ന്  ബിഷപ്പ് പീറ്റർ മച്ചാഡോ
ഇംഫാലിലെ ട്രൂലോക്ക് തിയോളജിക്കൽ സെമിനാരി

മണിപ്പൂർ കലാപം: ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് വേട്ടയാടൽ; ബെംഗളൂരു ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ ആശങ്ക രേഖപ്പെടുത്തി

ഇംഫാൽ: മണിപ്പൂരിൽ നടക്കുന്നത് ക്രിസ്ത്യൻവേട്ടയാണെന്ന് ബംഗളൂരു രൂപതാ ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ. പള്ളികളും ക്രിസ്ത്യൻ വീടുകളും അഗ്നിക്കിരയാക്കപ്പെട്ടിട്ടുണ്ടെന്നും അക്രമസംഭവങ്ങൾ ആശങ്കപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

'41 ശതമാനം ക്രിസ്ത്യൻ ജനസംഖ്യയുള്ള, സമാധാനം നിറഞ്ഞ വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ ക്രിസ്ത്യൻവേട്ട ശക്തിയാർജിക്കുന്നത് ആശജങ്കാജനകമാണ്. 1974ൽ നിർമിച്ച മൂന്ന് പള്ളികളും ചില വീടുകളും അഗ്നിക്കിരയാക്കപ്പെട്ടതായി ഞങ്ങൾക്ക് റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. ജനങ്ങൾ സുരക്ഷിതസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരായിരിക്കുകയാണ്.'-ബിഷപ്പ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

'ഈ മേഖലയിൽ സേവനം ചെയ്തുകൊണ്ടിരിക്കുന്ന അച്ചന്മാരെ ഭീഷണിപ്പെടുത്തുന്നതായുള്ള വാർത്തകൾ ഇതിലേറെ ആശങ്കപ്പെടുത്തുന്നതാണ്. വലിയ ജനസംഖ്യയുണ്ടായിട്ടും ക്രിസ്ത്യൻ സമൂഹം അരക്ഷിതബോധത്തിലാണ് കഴിയുന്നതെന്നത് തീർത്തും ഉത്കണ്ഠാജനകമാണ്.'

ലോകപ്രശസ്തയായ ബോക്‌സർ മേരി കോമിന്റെ നാടാണിത്. അധികാരത്തിലുള്ള ബി.ജെ.പി സർക്കാർ ഹെൽപ്‌ലൈൻ നിർദേശങ്ങൾ പുറത്തിറക്കിയത് തന്നെ വിശ്വാസത്തിന്റെയും അനുഷ്ഠാനങ്ങളുടെയും പേരിൽ വേട്ടയാടപ്പെടുന്ന ജനങ്ങളുടെ ഭീതിതാവസ്ഥയുടെ ഗൗരവം വ്യക്തമാക്കുന്നുണ്ട്. 17ഓളം ക്രിസ്ത്യൻ പള്ളികൾ തകർക്കപ്പെടുകയോ മലിനമാക്കപ്പെടുകയോ ചെയ്തതായി റിപ്പോർട്ടുണ്ട്. നിരവധി പള്ളികൾ ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്-പ്രസ്താവനയിൽ ബിഷപ്പ് ചൂണ്ടിക്കാട്ടി.
വിശ്വാസസ്വാതന്ത്ര്യം ഉറപ്പുവരുത്തൽ ഭരിക്കുന്ന സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കർണാടക റീജ്യൻ കാത്തലിക് ബിഷപ്‌സ് കൗൺസിൽ, ആൾ കർണാടക യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം ഫോർ ഹ്യുമൻ റൈറ്റ്‌സ് തുടങ്ങിയ സംഘടനകളുടെ തലവനായ ബിഷപ്പ് പീറ്റർ മച്ചാഡോ ചൂണ്ടിക്കാട്ടി. അധികാരത്തിലിരിക്കുന്ന പാർട്ടിയിൽ വിശ്വാസമർപ്പിച്ചിരിക്കുകയാണ് ജനങ്ങൾ. നല്ല ഭരണമുണ്ടാകുമെന്ന വിശ്വാസത്തിലാണ് ജനങ്ങളുള്ളതെന്നും പ്രസ്താവനയിൽ ബിഷപ്പ് കൂട്ടിച്ചേർത്തു.

മണിപ്പൂർ കലാപം : സെമിനാരിക്ക് തീയിട്ടു

മണിപ്പൂർ : മണിപ്പൂരിലെ ഇംഫാലിലെ ട്രൂലോക്ക് തിയോളജിക്കൽ സെമിനാരി തീവെച്ചു നശിപ്പിച്ചു. 1982-ൽ സ്ഥാപിതമായ സെമിനാരി , സെറാംപൂർ സർവ്വകലാശാലയുടെ അഫ്ളിയേഷന് കീഴിൽ ഉള്ള സെമിനാരികളിൽ ഒന്നാണ്.

സമാധാനപരമായ അന്തരീക്ഷം മണിപ്പൂരിൽ ഉണ്ടാകുവാൻ ഏവരുടെയും പ്രാർഥന ആവശ്യപ്പെടുന്നു.


ന്യൂഡൽഹി:  മണിപ്പൂരിൽ സംവരണ വിഷയത്തെ ചൊല്ലിയുള്ള കലാപം രൂക്ഷമായി.
മണിപ്പൂരിലെ ഇംഫാൽ ഈസ്റ്റ് ജില്ലയിൽ പലയിടത്തും  ക്രൈസ്തവ ആരാധനാലയങ്ങൾക്കു നേരെ ആക്രമം ഉണ്ടായതായി അറിയുന്നു. 
ദി പെന്തെക്കൊസ്ത് മിഷൻ കൊഹിമാ സെൻ്ററിനു കീഴിൽ ഖാങ്ങാബോക്  എന്ന സ്ഥലത്ത് കുറച്ച് വിശ്വാസികൾ ആരാധിച്ചിരുന്ന ഫെയ്ത്ത് ഹോം  കെട്ടിടത്തിനു  ഭാഗികമായ കേടുപാടുകൾ സംഭവിച്ചതായ് വിശ്വാസികൾ പറഞ്ഞു. ഖാങ്ങാബോകിൽ ഒരു വിശ്വാസിയുടെ വീടിനോട് ചേർന്നാണ് ഫെയ്ത്ത് ഹോം പ്രവർത്തിച്ചിരുന്നത്. ശുശ്രൂഷകനും വിശ്വാസികളും ഇപ്പോൾ  സുരക്ഷിതരാണന്ന് അറിയുന്നു.


മണിപ്പൂരിലെ ജനസംഖ്യയുടെ 41 ശതമാനത്തിലധികം ക്രിസ്ത്യാനികളാണ്. സംസ്ഥാനത്തെ ജനസംഖ്യയിൽ ഭൂരിപക്ഷമായ മെയ്‌ത്തീ വിഭാഗത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരായി ഗോത്ര വിഭാഗമായ കുക്കികൾ രംഗത്തുവന്നതാണ്‌ കലാപത്തിലേക്കു  നയിച്ചത്‌.  കുക്കികൾ കൂടുതലായും ക്രൈസ്‌തവ വിശ്വാസികളാണ്‌. മണിപ്പുരിലെ പ്രബലമായ മെയ്‌ത്തീ സമുദായക്കാരും ഗോത്ര വിഭാഗമായ കുക്കികളുമായി രണ്ടു ദിവസമായി തുടരുന്ന രക്തരൂക്ഷിതമായ ഏറ്റുമുട്ടൽ തുടരുകയാണ്. 
 അക്രമികളെ കണ്ടാലുടൻ വെടിവയ്‌ക്കാനുള്ള അധികാരം സുരക്ഷാസേനയ്‌ക്ക്‌ നൽകി സർക്കാർ ഉത്തരവിറക്കി. എട്ട്‌ ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു.

തലസ്ഥാനമായ ഇംഫാലിലും അക്രമസംഭവങ്ങൾ റിപ്പോർട്ടുചെയ്‌തു. നിരവധിപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്‌. ആൾനാശം സംഭവിച്ചതായി മുഖ്യമന്ത്രി ബീരൻ സിങ്‌ സ്ഥിരീകരിച്ചെങ്കിലും മരണസംഖ്യ പുറത്തുവിട്ടിട്ടില്ല. സംഘർഷമേഖലകളിൽ കരസേന ഫ്ലാഗ്‌ മാർച്ച്‌ നടത്തി. മൊബൈൽ ഇന്റർനെറ്റ്‌ വിലക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ മുഖ്യമന്ത്രി ബീരേൻ സിങ്ങുമായി ഫോണിൽ സംസാരിച്ചു. അധിക സേനാവിന്യാസത്തിന്‌ തീരുമാനമായി. 55 കോളം സൈന്യത്തെ മണിപ്പുരിൽ വിന്യസിച്ചു. ദ്രുതകർമ സേനയെ വ്യോമമാർഗം എത്തിച്ചു.
തൻ്റെ സംസ്ഥാനമായ മണിപ്പൂർ കത്തുകയാണെന്നും സഹായിക്കണമെന്നും ബോക്സിങ് താരം മേരി കോം ബുധനാഴ്ച രാത്രി വീഡിയോ സന്ദേശത്തിലൂടെ അഭ്യർഥിച്ചിരുന്നു. 

ഇംഫാലിൽ കഴിഞ്ഞ മാസം മൂന്ന് പള്ളികൾ ഭരണകൂടം തകർത്തു. 1974 മുതൽ നിലവിലുണ്ടായിരുന്ന പള്ളികളിൽ ഒന്ന്, സർക്കാർ ഭൂമിയിലെ "അനധികൃത നിർമ്മാണങ്ങൾ" എന്ന കാരണത്താൽ പൊളിച്ചതായി നോർത്ത് ഈസ്റ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

ഇവാഞ്ചലിക്കൽ ബാപ്റ്റിസ്റ്റ് കൺവെൻഷൻ ചർച്ച്, ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ച് മണിപ്പൂർ, കാത്തലിക് ഹോളി സ്പിരിറ്റ് ചർച്ച് എന്നിവയാണ് മൂന്ന് പള്ളികൾ എന്ന് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നത്.
സമാധാനപരമായ അന്തരീക്ഷം മണിപ്പൂരിൽ ഉണ്ടാകുവാൻ ഏവരുടെയും പ്രാർഥന ആവശ്യപ്പെടുന്നു.

Advertisement