ചാക്കോ തോമസ്: സഭക്കും രാഷ്ട്രത്തിനും അഭിമാനിതൻ

0
3161

ചാക്കോ തോമസ്: സഭക്കും രാഷ്ട്രത്തിനും അഭിമാനിതൻ

നിത്യത പുൽകിയ രാഷ്ട്രപതിഅവാർഡ്
ജേതാവ് ചാക്കോ തോമസിനെ
ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ സെക്രട്ടറി പാസ്റ്റർ  എബ്രഹാം ജോസഫ് അനുസ്മരിക്കുന്നു

പാസ്റ്റർ എബ്രഹാം ജോസഫും ചാക്കോ തോമസും (ഒരു പഴയ ചിത്രം)

വിശിഷ്ട രാഷ്ട്ര സേവനത്തിനുള്ള രാഷ്ട്രപതിയുടെയും തമിഴ്നാട് മുഖ്യമന്ത്രിയുടെയും അവാർഡ് ജേതാവായിരുന്ന ഗൂഡല്ലൂർ മണ്ണേത്ത് ചാക്കോ തോമസുമായി ഉള്ള എൻ്റെ ബന്ധം ആരംഭിക്കുന്നത് 1996 ൽ ആണ് . എൻ്റെ മൂത്ത മകൾ ബീനയും അദ്ദേഹത്തിൻ്റെ മൂത്ത മകൻ തോമസ് ചാക്കോ (ജയ്സൺ ) യുമായി ഉള്ള വിവാഹം നടന്നത് ആ വർഷമാണ്. അന്ന് അദ്ദേഹം മുഖ്യമന്ത്രി ജയലളിതയുടെ സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിൽ DYSP റാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു.

അന്നു മുതൽ ഞങ്ങൾ തമ്മിൽ ഒരു ബന്ധുക്കാരൻ എന്നതിലുപരി ഒരു സഹോദര തുല്യ സ്നേഹമായിരുന്നു. മക്കളെയും മരുമക്കളേയും വളരെയധികം സ്നേഹിച്ചിരുന്ന സ്‌നേഹനിധിയായ ഒരു പിതാവ് കൂടിയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി ജയലളിതയിൽ നിന്ന് വിശിഷ്ട സേവാമെഡൽ സ്വീകരിക്കുന്നു

കേന്ദ്ര സുരക്ഷാ ചുമതലയുടെ ഭാഗമായി രാഷ്ടപതിയുടെ സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിൽ അംഗമായി നാലു വർഷം ഡൽഹി രാഷ്ടപതി ഭവനിൽ ജോലി ചെയ്തു. ആ കാലയളവ് പൂർത്തിയാക്കിയ ശേഷം പീന്നീട് തമിഴനാട് മുഖ്യമന്ത്രി ജയലളിതയുടെ ‘ പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥനായി.

മുൻ പ്രധാന മന്ത്രി രാജീവ് ഗാന്ധി ശ്രീപെരുംപത്തൂരിൽ വെച്ച് കൊല്ലപ്പെടുന്നത് 1991 മെയ് 21നാണല്ലോ. ആ ചടങ്ങിൻ്റെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥൻ മാരിൽ ഒരാളായിരുന്നു ചാക്കോ തോമസ്. ബോബ് സ്ഫോടനം നടന്നതിൻ്റെ ഏതാണ്ട് ഇരുപത് മീറ്റർ അകലെയാ യിരുന്നു ഉന്നത ഉദ്യോഗസ്ഥർ നിയമിച്ച തൻ്റെ ഡ്യൂട്ടി പോസ്റ്റ്. അങ്ങനയല്ലായിരുന്നു വെങ്കിൽ ആ ബോംബ് സ്ഫോടനത്തിൽ തൻ്റെ ജീവനും നഷ്ടമായേനേ.
ദൈവത്തിൻ്റെ മഹാദയയാ ലാണ് 78 വയസു വരെ ജീവിക്കാൻ കഴിഞ്ഞത് എന്ന് അദ്ദേഹം മിക്കവാറും നന്ദിയോടെ സാക്ഷ്യപ്പെടുത്താറുണ്ടായിരുന്നു.

ചാക്കോ തോമസിൻ്റെ കറപുരളാത്ത ഔദ്യോഗിക ജീവിതത്തിലെ മികവുകൾ രാഷ്ട്രപതിയുടെയും തമിഴ്നാട് മുഖ്യമന്ത്രിയുടെയും അവാർഡുകൾ ലഭിക്കാൻ കാരണമായി.

ആത്മീയ വിഷയളിൽ വിട്ടുവീഴ്ചയില്ലാതെ മക്കളെ വളർത്തിയതിനാൽ മൂത്ത മകൻ സുവിശേഷകനായി മാറി . പാസ്റ്റർ തോമസ് ചാക്കോ എന്ന ജയ്സൺ ചെന്നൈക്ക് അടുത്ത് തിരുനെൻറഊർ – ഗോമതിപുരം എന്ന സ്ഥലത്ത് ആരംഭിച്ച പുതിയ മിഷൻ സ്റ്റേഷൻ ശാരോൻ ഫെലോഷിപ്പ് ചർച്ചിൻ്റെ 800 അധികം അംഗങ്ങളുള്ള സഭായായി വളർന്നതും സമീപ ഗ്രാമങ്ങളിൽ ബ്രാഞ്ച് സഭകൾ ഉണ്ടായതും ബൈബിൾ ട്രെയിനിംഗ് സെൻ്റർ നടക്കുന്നതും ഈ പിതാവിന് എന്നും അഭിമാന മായിരുന്നു.

ഈ പ്രവർത്തനത്തിന് നട്ടെല്ലായി നിൽക്കുന്ന പാസ്റ്റർ. സണ്ണി താഴാം പള്ളത്തിനും കുടുംബത്തിനും നിത്യതയിൽ വിശ്രമിക്കുന്ന ഡോ. ടി.പി. എബ്രഹാമിനും കുടുംബത്തിനും ഈ പിതാവിനോട് വളരെ സ്നേഹമായിരുന്നു.

നിത്യതയുടെ തുറമുഖത്ത് എൻ്റെ ഈ സ്നേഹിതനേയും കാണാം എന്ന പ്രത്യാശയോടെ വിട ചൊല്ലുന്നു.

റിട്ട. ഡി.വൈ.എസ്.പി  മണ്ണേത്ത് ചാക്കോ തോമസ് നിര്യാതനായി

ഗൂഡല്ലൂർ: വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെയും തമിഴ്നാട് സർക്കാരിൻ്റെയും അവാർഡ് ജേതാവായിരുന്ന റിട്ട. ഡി.വൈ.എസ്.പി  മണ്ണേത്ത് ചാക്കോ തോമസ് (78 ) അന്തരിച്ചു. ഗൂഡല്ലൂർ ടി.പി.എം സഭാംഗമാണ്.

ഭാര്യ: അന്നമ്മ ചാക്കോ , മക്കൾ: തോമസ് ചാക്കോ (പാസ്റ്റർ, ബഥേൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്, ചെന്നൈ), ഏബ്രഹാം ചാക്കോ, ജെസി ചാക്കോ , ജോയി ചാക്കോ. മരുമക്കൾ: ജോസ്, ബീന, ബിന, ഷീജ.

സംസ്ക്കാരം ഗൂഡല്ലൂർ ടി.പി.എം സഭയുടെ ആഭിമുഖ്യത്തിൽ നടന്നു.

വാർത്ത: കെ.ജെ. ജോബ് വയനാട്

LEAVE A REPLY

Please enter your comment!
Please enter your name here