രക്തദാന ക്യാമ്പും സൗജന്യ മെഡിക്കൽ ക്യാമ്പും നടന്നു

രക്തദാന ക്യാമ്പും സൗജന്യ മെഡിക്കൽ ക്യാമ്പും നടന്നു

തിരുവനന്തപുരം : ഗുഡ്ന്യൂസ് കമ്മ്യൂണിറ്റി ക്ലബ് (ജിസിസി) തിരുവനന്തപുരം ജില്ലാ സംഘടിപ്പിച്ച രക്തദാന ക്യാമ്പും സൗജന്യ മെഡിക്കൽ ക്യാമ്പും നടന്നു. പ്രസിഡന്റ്‌ ജയ്സൺ സോളമൻ അദ്ധ്യക്ഷത വഹിച്ച പ്രോഗ്രാമിൽ തെർമോ പെൻപോൾ അസിസ്റ്റന്റ് മാനേജർ  പിന്റോ ജോയി തോമസ് രക്തദാന ബോധവത്കരണ സന്ദേശം നൽകി. മംഗലാപുരം ഗ്രാമ പഞ്ചായത്ത് മെമ്പർ  ജയാ, മുൻ മെമ്പർ സുധീഷ് ലാൽ, ഐ. പി. സി. ആറ്റിങ്ങൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ വിത്സൻ ഹെൻട്രി, മംഗലാപുരം സി എസ് ഐ വികാരി റവ. സനൽ രാജ് എന്നിവർ ആശംസകൾ അറിയിച്ചു. 

തിരുവനന്തപുരം ശ്രീ ചിത്രാ മെഡിക്കൽ കോളേജിൽ നിന്നും ഡോക്റ്റർമാർ അടങ്ങുന്ന ടീം രക്തദാനത്തിന് നേതൃത്വം നൽകി. വട്ടപ്പാറ പി. എം. എസ്. കോളേജ് ഓഫ് ദന്തൽ സയൻസ് ആൻഡ് റീസേർച്ചു സെന്റർ സൗജന്യ ദന്ത പരിശോധനയും അൽ ഹിബ ഐ ഹോസ്പിറ്റൽ സൗജന്യ നേത്ര പരിശോധനയും നടത്തി. സൗജന്യ മെഡിക്കൽ ക്യാമ്പ് നൂറിലധികംപേർ പ്രയോജനപ്പെടുത്തി. മുഴുവൻ ഭാരവാഹികളും കൂടാതെ നിരവധി ആളുകളും രക്തദാനത്തിൽ പങ്കാളിത്തം വഹിച്ചു. 

സെക്രട്ടറി പാസ്റ്റർ ബൈജു എസ്. പനയ്ക്കോട് സ്വാഗത പ്രസംഗവും വൈസ് പ്രസിഡന്റ് പാസ്റ്റർ സിബി പാപ്പച്ചൻ നന്ദിയും അറിയിച്ചു. ജോയിന്റ് സെക്രട്ടറി ജിബിൻ വർഗ്ഗീസ്, ട്രഷറർ ബിന്ദു ക്ലെമന്റ്, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ഷൈജു വെള്ളനാട്, ബാലലോകം കോഡിനേറ്റർ പാസ്റ്റർ അനൂപ് രത്ന, സ്പോർട്സ് & ആർട്‌സ് കൺവീനർ ജിനു സ്റ്റീഫൻ എന്നിവ്വർ നേതൃത്വം നൽകി.  പെർത്തിൽ നിന്നും സി എസ് ഐ ബിഷപ്പും കെ സി സി പ്രസിഡന്റുമായ റൈറ്റ് റവ. ഉമ്മൻ ജോർജ്ജ് ജി സി സി ചെയ്യുന്ന നല്ല പ്രവർത്തനങ്ങൾക്ക് ആശംസകൾ അറിയിച്ചു.

ഗ്രേപ്സൺ ഹ്യൂസ്‌റ്റൺ, വെസ്ളി മാത്യു ഡാളസ് എന്നിവർ ആഗോള തലത്തിൽ നേതൃത്വം നല്കുന്ന ജിസിസി യ്ക്ക് കോട്ടയം, വയനാട്, പത്തനംതിട്ട എന്നിവിടങ്ങളിൽ പ്രവർത്തന ശാഖകളുണ്ട്. ഇടുക്കി , ആലപ്പുഴ, തൃശൂർ ജില്ലകളിൽ മെയ് മാസത്തിൽ ജില്ലാ ഘടകം രൂപീകരിക്കുമെന്ന് ദേശീയ കോർഡിനേറ്റർ സജി മത്തായി കാതേട്ട് അറിയിച്ചു.

ക്യാമ്പ് ദൃശ്യങ്ങൾ 

Advertisement