കെ.റ്റി.തോമസിൻ്റെ (ബേബിച്ചായൻ) സംസ്കാരശുശ്രുഷ മാർച്ച് 12ന്

0
4212

യു.കെ: ഫെബ്രുവരി 28ന് നിത്യതയിൽ ചേർക്കപ്പെട്ട  കെ.റ്റി. തോമസ് (ബേബിച്ചായൻ, യു.കെ) സംസ്കാരശുശ്രുഷ നാളെ മാർച്ച് 12ന് IPC London സഭയുടെ നേതൃത്വത്തിൽ Pr Jacob George ൻ്റെ കാർമികത്വത്തിൽ, Covid നിയന്ത്രണ പ്രകാരം നടക്കും.
പൊതു ദർശനം ഉച്ചക്ക് 12.30 GMT.
Southall Church of God, 9 Norwood Rd, Southall UB2 4EA, UK

യുകെ: യു.കെ യിലെ മലയാളി പെന്തക്കോസ്ത് സമൂഹത്തിലെ ആദ്യകാല വിശ്വാസിയും, IPC UK& Ireland Region ട്രെസ്റ്റി മെമ്പറും ഗുഡ്ന്യൂസ് യു.കെ.കോ-ഓർഡിനേറ്ററുമായ കെ.റ്റി.തോമസ് (ബേബിച്ചായൻ) ഫെബ്രു.28 ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

2010 മുതൽ ഐപിസി ലണ്ടൻ സഭയിലെ സജീവംഗവുമായിരുന്നു. ഇന്ത്യൻ പെന്തെക്കോസ്ത് ദൈവസഭ ജനറൽ കൗൺസിൽ മെമ്പറായും പ്രവർത്തിച്ചിരുന്നു. യൂ കെ യിൽ മലയാളി പെന്തെക്കോസ്ത് അസോസിയേഷൻ രൂപംകൊള്ളുന്നത്തിനുള്ള പ്രാരംഭ മീറ്റിംഗ് തന്റെ ഭവനത്തിൽ വച്ചായിരുന്നു. അതിന്റെ ആദ്യകലാ എക്സിക്യൂട്ടിവ് ആയി താൻ പ്രവർത്തിച്ചിരുന്നു. 

സഹധർമ്മിണി അന്നമ്മ തോമസ്, മക്കൾ: ലിസ, ലിജി(അമേരിക്ക), എബി.

വാർത്ത: പാസ്റ്റർ പി.സി സേവ്യർ

LEAVE A REPLY

Please enter your comment!
Please enter your name here