എം.ജി യൂണിവേഴ്സിറ്റി എം എസ്സ് സി മാത്തമാറ്റിക്സ് പരീക്ഷയിൽ അലീന ജോയിക്ക് മൂന്നാം റാങ്ക്

0
1068

വാർത്ത: ചാക്കോ കെ തോമസ്

കൊച്ചി: കോലഞ്ചേരി കടയിരിപ്പു അഗപ്പെ ശാരോൻ ഫെലോഷിപ്പ് ചർച്ച് സഭാംഗം അലീനാ ജോയിക്ക് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എം എസ് സി മാത്തമാറ്റിക്സ് വിഷയത്തിൽ മൂന്നാം റാങ്ക് കരസ്ഥമാക്കി. കടയിരിപ്പ് നെല്ലിക്കൽ വീട്ടിൽ എൻ പി ജോയ് – ലിസ്സി ദമ്പതികളുടെ രണ്ടാമത്തെ മകളാണ്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയ അലീന നേരത്തെ ബി എസ് സി മാത്തമാറ്റിക്സ് വിഷയത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയിട്ടുണ്ട്. പഠനത്തോടൊപ്പം ആത്മീയ കാര്യങ്ങളിലും ഉത്സാഹിയായിരിക്കുന്ന അലീന സഭയുടെ യുവജന വിഭാഗം സി ഇ എം സെക്രട്ടറിയും വിവിധ താലന്ത് മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. ഭാവിയിൽ അദ്ധ്യാപികയാകണമെന്ന ആഗ്രഹമുണ്ടെങ്കിലും സർക്കാർ ജോലി ലഭിക്കുന്നതിനായ് അലീന ഇപ്പോൾ പി എസ് സി കോച്ചിംങ്ങ് സെന്ററിൽ ചേർന്ന് പഠിക്കുന്നു. ഏക സഹോദരൻ ലിജോ ജോയ് എം കോമിന് ശേഷം സിവിൽ സർവ്വീസ് പഠനം നടത്തുവാനുള്ള ഒരുക്കങ്ങളിലാണ് .
സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന എൻ.പി. ജോയിയുടെ രണ്ടാമത്തെ മകളായ അലീന ആരുടെയും സഹായമില്ലാതെ പ്രാർഥനയോടെ വീട്ടിൽ ഇരുന്ന് സ്വയം പഠിച്ചാണ് മാത്തമാറ്റിക്സ് വിഷയത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയത്. നമ്മുടെ ജീവിതത്തിൽ ആദ്യ സ്ഥാനം ദൈവത്തിന് കൊടുത്താൽ ബുദ്ധിയും ജ്ഞാനവും ദൈവം തീർച്ചയായും തരുമെന്ന് അലീന ഗുഡ്ന്യൂസിനോട് പറഞ്ഞു.
ഉന്നത വിജയം കരസ്ഥമാക്കിയ അലീനയ്ക്ക് ഗുഡ്നൂസ് കുടുംബത്തിന്റെ ആശംസകൾ!

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here