ഒരുക്കങ്ങൾ പൂർത്തിയായി; മിഷന്‍സ് കോണ്‍ഫറന്‍സ്-കേരള ഒക്ടോ.20ന് നാളെ
ജേക്കബ് പാലക്കല്‍ ജോണ്‍
പാട്ന: “മിഷന്‍സ് കോണ്‍ഫറന്‍സ്-കേരള” ഒക്ടോ.20ന് നാളെ രാവിലെ 8 മുതല്‍ 10:30 വരെ സൂം പ്ലാട്ഫോമില്‍ നടക്കും. ആരാധന, ശുശ്രൂഷകന്മാരുടെ അനുഭവങ്ങള്‍ പങ്കുവെക്കല്‍, പ്രബോധനം, ശുശ്രൂകന്മാര്ക്കുള്ള പ്രത്യേക സന്ദേശങ്ങള്‍ എന്നിവയാണ് പ്രധാന കാര്യപരിപാടികള്‍.
ഡോ.എബി പി. മാത്യു, (സെക്രട്ടറി,ഇന്ത്യ മിഷന്,പാട്ന) ഡോ.വി.ടി ഏബ്രഹാം (ജനറല്‍ സൂപ്രണ്ട്, എ.ജി സൌത്ത് ഇന്ത്യ) എന്നിവര്‍ മുഖ്യ സന്ദേശകര്‍ ആയിരിക്കും.
ഡോ.കെ.സി ജോണ്‍, ഡോ.കെ.ടി ജോസഫ്, പാസ്റ്റര്‍മാരായ ബാബു ചെറിയാന്, രാജു പൂവക്കാല, ജോണ്‍ തോമസ്, ചാണ്ടി വര്‍ഗ്ഗീസ്, ഷിബു നെടുവേലില്‍, പി.ആര് ബേബി, വി.എ തമ്പി, എ.വി ജോസ് എന്നിവര്‍ നേതൃത്വം നല്‍കും.
ഡോ. ബ്ലെസ്സന്‍ മേമന, സിസ്റ്റര്‍ പെര്‍സിസ് ജോണ്‍ എന്നിവര്‍ക്കൊപ്പം മിഷന് ക്വയറും ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.
ഇന്ത്യയില്‍ നിന്നുള്ളവരെ കൂടാതെ വിവിധ രാജ്യങ്ങളില്‍ നിന്നും മലയാളികളായ കര്‍ത്തൃശുശ്രൂഷകന്മാര്‍ പങ്കെടുക്കുമെന്നും, അതിനു വേണ്ടുന്ന വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയതായി സംഘാടകര്‍ അറിയിച്ചു.
Advertisement