MPA UK നാഷണൽ കോൺഫറൻസ്  ഏപ്രിൽ 19 മുതൽ ലണ്ടനിൽ

0
1923

വാർത്ത: പാസ്റ്റർ ജിനു മാത്യു (യു.കെ.)

ലണ്ടൻ: യു.കെ യിലെ മലയാളികളുടെ വലിയ പെന്തക്കോസ്ത് കൂട്ടായ്മയായ മലയാളി പെന്തകോസ്റ്റൽ അസ്സോസിയേഷൻ (MPA UK) യുകെ യുടെ 16 മത് നാഷണൽ കോൺഫറൻസ്  ഏപ്രിൽ 19 മുതൽ 21 വരെ ലണ്ടനിൽ നടക്കും.

എം പി എ യൂകെ യുടെ പ്രസിഡന്റ് പാസ്റ്റർ ബാബു സഖറിയ ഉദ്ഘാടനം ചെയ്യും.  പാസ്റ്റർ ബാബു ചെറിയാൻ (പിറവം) മുഖ്യ പ്രസംഗകനായിരിക്കും.  ഡോ ബ്ലെസ്സൺ മേമന എംപിഎ ക്വയറിനൊപ്പം ആരാധന നയിക്കും. യുവജനങ്ങൾക്കായുള്ള മീറ്റിംഗിൽ പാസ്റ്റർ ലെസ്‌ലി വർഗീസ്(ഡാളസ്), വനിതാ സമ്മേളനത്തിൽ സിസ്റ്റർ സിസ്സി ബാബു എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും.

കോൺഫറൻസിന്റെ വിജയത്തിനായി വിവിധ ഡിപ്പാർട്ട്മെന്റുകളിലായി 20 അംഗ കമ്മറ്റി അംഗങ്ങളും പ്രവർത്തിക്കുന്നു. ജോയിന്റ് ട്രഷറർ  എബി ഉമ്മൻ, യൂത്ത് കോർഡിനേറ്റർ  പാസ്റ്റർ ഡോണി ഫിലിപ്പ്, ജോയിന്റ് യൂത്ത് കോർഡിനേറ്റർ  ജിത് ജോർജ് , മീഡിയ കോർഡിനേറ്റർ പാസ്റ്റർ ജിനു മാത്യു, ക്വയർ കോർഡിനേറ്റർ ഇവാ.സാജൻ ചാക്കോ, പ്രയർ കോർഡിനേറ്റർ പാസ്റ്റർ വിൽ‌സൺ മാത്യു, ലേഡീസ് കോർഡിനേറ്റർ സിസ്റ്റർ വത്സമ്മ തോമസ്, ഇവാൻജലിസം കോർഡിനേറ്റർ പാസ്റ്റർ ഡിഗോൾ ലൂയിസ് എന്നിവരും ഏരിയ കോർഡിനേറ്റേഴ്‌സായി പാസ്റ്റർ സാജു പാലകുന്നത്ത് (സ്കോട്ട്ലാൻഡ്), പാസ്റ്റർ ജോർജ് വർക്കി (ഇംഗ്ലണ്ട് നോർത്ത്), ഇവാ. ജോൺസൻ ബേബി (ഇംഗ്ലണ്ട് സൗത്ത്), പാസ്റ്റർ ഷിനു യോഹന്നാൻ (മിഡ്ലാൻഡ് & വെയിൽസ്), റോജി രാജു (കേംബ്രിഡ്‌ജ്‌)  ഡോണി തോമസ് , പാസ്റ്റർ ജോൺസൻ ജോർജ് (ലണ്ടൻ ഏരിയ) എന്നിവർ പ്രവർത്തിച്ചു വരുന്നതായി മീഡിയ കോർഡിനേറ്റർ പാസ്റ്റർ ജിനു മാത്യു ഗുഡ്‌ന്യൂസിനെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here