ഐപിസി മുണ്ടക്കയം സെന്റർ കൺവൻഷൻ ജനു. 13 ഇന്ന് മുതൽ

മുണ്ടക്കയം: ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭ മുണ്ടക്കയം സെന്റർ കൺവൻഷൻ ജനുവരി 13 വെള്ളിയാഴ്ച മുതൽ 15 ഞായർ വരെ പൊട്ടംകുളം ഓഡിറ്റോറിയത്തിൽ നടക്കും. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ഇ.റ്റി. കുഞ്ഞുമോൻ ഉൽഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ ദാനിയേൽ കൊന്നനിൽക്കുന്നതിൽ (ഐപിസി സ്റ്റേറ്റ് സെക്രട്ടറി), ജേക്കബ് ജോർജ് യുകെ) ജോർജ് മാത്യു (യുഎസ്എ), പ്രകാശ് ജേക്കബ് (ഓസ്ട്രലിയ) തോമസ് മാത്യൂ ചാരുവേലിൽ (സ്റ്റേറ്റ് സണ്ടേസ്കൂൾ സെക്രട്ടറി), വർക്കി ഏബ്രഹാം കാച്ചാണത്ത്, ജബിൻ ജയിംസ് (പി.വൈ.പി.എ കോട്ടയം സോണൽ സെക്രട്ടറി), സിസ്റ്റൻ സ്റ്റാർലാലൂക്ക് എന്നിവർ വിവിധ സമ്മേളനങ്ങളിൽ പ്രസംഗിക്കും.
ഇവാ. ജോസ് ജോസഫ് ജനറൽ കൺവീനറായും ഇവാ. ബിനു സ്കറിയ പബ്ലിസിറ്റി കൺവീനറായും പാസ്റ്റർ സാബു റ്റി.പി. ഫിനാൻസ് കൺവീനറുമായി വിപുലമായ കമ്മറ്റി നേതൃത്വം പ്രവർത്തിച്ചു വരുന്നു.
Advertisement