4 പതിറ്റാണ്ട് പിന്നിട്ട "പരിശുദ്ധൻ മഹോന്നത ദേവൻ " ഗാനസന്ധ്യ ഡിസം. 11 ന് കൊച്ചിയിൽ
കൊച്ചി: ആത്മീയ ചൈതന്യം തുടിക്കുന്ന 250-ല്‍പരം അനശ്വര ഗാനങ്ങള്‍ ക്രൈസ്തവ കൈരളിയ്ക്ക് സമ്മാനിച്ച് ഇന്ന് നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റര്‍ പി.എം ഭക്തവത്സലന്‍ രചിച്ച "പരിശുദ്ധൻ മഹോന്നത ദേവൻ" ഗാനം 40 വർഷം പൂർത്തീകരിക്കുകയാണ്.
നൂറുക്കണക്കിന് സ്റ്റേജുകളില്‍ ഇതിനോടകം വിവിധ ഗായകർ ആലപിച്ച ഈ ഗാനത്തിൻ്റെ ഓർമ്മ പുതുക്കുവാൻ ഡിസംബർ 11 ന് പാലാരിവട്ടം തമ്മനം റോഡിലുള്ള എക്സോഡസ് ചർച്ച് ഹാൾ വേദിയൊരുക്കുന്നു.
പ്രശസ്ത സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസിയുടെ സംഗീതസന്ധ്യ , ഇന്ത്യാ ക്യാംപസ് ക്രൂസൈഡ് ഫോർ ക്രൈസ്റ്റ് ദേശീയ സംഗീത വിഭാഗമായ - ഭക്തവത്സലൻ ഡയറക്ടർ ആയിരുന്ന ഹാർട്ട്ബീറ്റ്സ് ടീം അംഗങ്ങളെ ആദരിക്കും.
പ്രശസ്ത ക്രൈസ്തവ ഗായകരായ ഇമ്മാനുവേൽ ഹെൻട്രി , ലോർട്സൺ ആൻറണി എന്നിവർ ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ ബാബു ചെറിയാൻ (പിറവം) ആത്മീയ സന്ദേശം നൽകും .
വൈകിട്ട് 5ന് ആരംഭിക്കുന്ന സംഗീതശുശ്രൂഷയ്ക്ക് കിരൺ ടൈറ്റസ് നേതൃത്വം നൽകും.
1983 ഡിസംബർ എട്ടിന് പിറവിയെടുത്ത "പരിശുദ്ധൻ മഹോന്നത ദേവൻ" എന്ന ഗാനത്തിന്റെ പിൻപിലുള്ള അനുഭവസാക്ഷ്യം സഹധർമ്മിണി ബീന ഭക്തൻ മകൻ ബിബിൻ ഭക്തവത്സലൻ എന്നിവർ പ്രസ്താവിക്കും.
ഗുഡ്ന്യൂസ് കോർഡിനേറ്റിംങ് എഡിറ്റർ ടോണി ടി. ചെവ്വുക്കാരനൊടൊപ്പം
വിവിധ ക്രൈസ്തവ പെന്തെക്കൊസ്ത് സഭാ നേതാക്കന്മാരും വിശ്വസികളും പങ്കെടുക്കും.