ഡോ.ബ്ലെസ്സൻ മേമന നയിക്കുന്ന പി.വൈ.പി.എ കേരള സ്റ്റേറ്റ് സംഗീത സന്ധ്യ ഒക്ടോ. 20 ന് കൊട്ടാരക്കരയിൽ

ഡോ.ബ്ലെസ്സൻ മേമന നയിക്കുന്ന പി.വൈ.പി.എ കേരള സ്റ്റേറ്റ് സംഗീത സന്ധ്യ ഒക്ടോ. 20 ന് കൊട്ടാരക്കരയിൽ

കൊട്ടാരക്കര : പെന്തെക്കോസ്ത് യുവജന സംഘടന (പിവൈപിഎ) കേരള സ്റ്റേറ്റ് സ്നേഹക്കൂട് എന്ന സൗജന്യ ഭവനദാന പദ്ധതിയുടെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന 'കനിവ് 2024' എന്ന സംഗീത പ്രോഗ്രാം ഒക്ടോ.20 ന്  വൈകിട്ട് 5:30 ന് കൊട്ടാരക്കര ബേർശേബ ഗ്രൗണ്ടിൽ നടക്കും.

പ്രസിദ്ധ ക്രൈസ്തവ സംഗീത ഗായകൻ ഡോ. ബ്ലെസ്സൻ മേമനയും സംഘവും ഗാനങ്ങൾ ആലപിക്കും. ഐപിസി കൊട്ടാരക്കര മേഖല പ്രസിഡന്റ് പാസ്റ്റർ ബെഞ്ചമിൻ വർഗീസ് ഉത്ഘാടനം ചെയ്യും. പാസ്റ്റർ സാം ജോർജ്ജ് സന്ദേശം നൽകും.

ഐപിസി കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ജെയിംസ് ജോർജ്ജ് വേങ്ങൂർ, ട്രഷറർ പി. എം ഫിലിപ്പ് എന്നിവർ പ്രോഗ്രാം കോർഡിനേറ്ററുമാരായി പ്രവർത്തിക്കുന്നു.

സ്നേഹക്കൂട് പദ്ധതിയുടെ ഭാഗമായി ഒമ്പതു ഭവനങ്ങളുടെ പണികളാണ് പൂർത്തീകരിക്കപ്പെടുന്നത്. പിവൈപിഎ 77 - മത് സ്റ്റേറ്റ് ക്യാമ്പിന്റെ രെജിസ്‌ട്രേഷനും ഈ പ്രോഗ്രാമിൽ ഔദ്യോഗികമായി ഉത്ഘാടനം ചെയ്യും.

സംസ്ഥാന ഭാരവാഹികളായ  പ്രസിഡന്റ് പാസ്റ്റർ ഷിബിൻ ജി. ശാമുവൽ, വൈസ് പ്രസിഡന്റുമാർ പാസ്റ്റർ മോൻസി പി മാമ്മൻ, ബ്ലെസ്സൻ ബാബു, സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ, ജോയിന്റ് സെക്രട്ടറിമാർ ലിജോ സാമൂവേൽ, സന്ദീപ് വിളുമ്പുകണ്ടം, ട്രഷറർ ഷിബിൻ ഗിലെയാദ്, പബ്ലിസിറ്റി കൺവീനർ ബിബിൻ കല്ലുങ്കൽ എന്നിവർ നേതൃത്വം നൽകും.

Advertisement