NH766 യാത്ര നിരോധനം: പെന്തെക്കോസ്തു സമൂഹത്തിന്റെ പ്രതിഷേധ റാലിയിൽ ആയിരങ്ങൾ അണിനിരന്നു

0
2490

സന്ദീപ് വിളമ്പുകണ്ടം(ഓൺലൈൻ ഗുഡ്‌ന്യൂസ്)

ബത്തേരി:ദേശീയപാത 766ലെ യാത്രാ നിരോധനത്തിനെതിരെ വയനാട്ടിലെ ബത്തേരിയിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട് ജില്ലയിലെ പെന്തെകോസ്തു സമൂഹം നടത്തിയ റാലിയിൽ ആയിരങ്ങൾ അണിനിരന്നു. ജില്ലയിലെ ഒട്ടനവധി പാസ്റ്റർമാരും വിശ്വാസ സമൂഹവും
കനത്ത വെയിൽപോലും വകവെക്കാതെ റാലിയിൽ പങ്കുചേർന്ന് പെന്തെകോസ്തു സമൂഹത്തിന്റെ പ്രതിഷേധവും പങ്കാളിത്വവും അറിയിച്ചു. മൈസൂർ റോഡിൽ നിന്നും ആരംഭിച്ച റാലിയ്ക്ക് സമരപന്തലിൽ സ്വീകരണം ലഭിച്ചു. റാലി ജനപങ്കാളിത്വം ബത്തേരി പട്ടണത്തിൽ ശ്രദ്ധനേടി. സംഘടനാ വ്യത്യാസമില്ലാതെ ഒന്നിച്ച വിശ്വാസ സമൂഹവും പാസ്റ്റർമാരും, പെന്തെകോസ്തു സമൂഹത്തിന്റെ ഐക്യത വിളിച്ചോതുന്ന ഒരു കൂട്ടായ്മയാക്കിത്തീർത്തു ഈ റാലി.

12 ദിവസമായി നടക്കുന്ന ബത്തേരി സ്വതന്ത്ര മൈതാനത്തെ അനിശ്ചിതകാല നിരാഹാരപ്പന്തലിലേക്ക് ആയിരങ്ങളാണ് രാപകലില്ലാതെ അഭിവാദ്യമർപ്പിച്ചെത്തുന്നത്. എൻഎച്ച് 766 ട്രാൻസ്പോർട്ട് പ്രൊട്ടക്‌ഷൻ ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ യുവജന സംഘടനകളെ പ്രതിനിധീകരിച്ച് 5 പേരാണ് നിരാഹാരമിരിക്കുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here