NACOG 2024: ഒരുക്കങ്ങൾ പൂർത്തിയാകുന്നു; പാസ്റ്റർ അനീഷ് തോമസും പ്രസംഗിക്കും

NACOG 2024: ഒരുക്കങ്ങൾ പൂർത്തിയാകുന്നു; പാസ്റ്റർ അനീഷ് തോമസും പ്രസംഗിക്കും

നോർത്ത് കരോലിന: ഷാർലെറ്റ് പട്ടണത്തിൽ NACOG കൂട്ടായ്മയുടെ 27മത് വാർഷിക സമ്മേളനം ജൂലൈ 11 മുതൽ 14 വരെ ഹിൽട്ടൺ ഷാർലെറ്റ് എയർപോർട്ട് ഹോട്ടലിൽ നടക്കുന്നതിനുള്ള വിപുലമായ ക്രമീകരങ്ങൾ  പൂർത്തിയായി വരുന്നതായി പ്രസിഡണ്ട് പാസ്റ്റർ സൈമൺ ഫിലിപ്പ്, സെക്രട്ടറി വിജു തോമസ്, ട്രഷറർ ടിനു മാത്യു എന്നിവർ അറിയിച്ചു.

ഷാർലെറ്റിലെ ബെഥേൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ദൈവസഭയുടെ നേതൃത്വത്തിലാണ് യോഗങ്ങൾ ക്രമീകരിക്കുന്നത്.

 "Empowered by the immeasurable power of God" ദൈവത്തിന്റെ, അളക്കുവാൻ കഴിയാത്ത അത്യന്ത ശക്തിയാൽ നിറയുക" എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി നടക്കുന്ന ആത്മീയകൂടിവരവിൽ പരിശുദ്ധാത്മനിറവിൽ വചനം ശുശ്രൂഷിക്കപ്പെടുന്നതിനായി ദൈവം ഈ കാലഘട്ടത്തിൽ ദൈവം ശക്തമായി ഉപയോഗിക്കുന്ന പ്രസംഗകരും, ആരാധനക്ക് നേതൃത്വം നൽകുന്നതിനായി തിരഞ്ഞെടുക്കപ്പെട്ടവരും  പ്രാർത്ഥനാപൂർവ്വം തയ്യാറെടുപ്പുകൾ നടത്തിവരുന്നു. 

അഭിഷേകത്തോടെ ദൈവവചനം പ്രഘോഷിക്കുന്ന പ്രസംകരുടെ നല്ല ഒരു നിര തന്നെ ഒരുക്കുന്നതിൽ നേതൃത്വം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. പവർ വിഷൻ ടിവി പ്രസംഗകൻ പാസ്റ്റർ അനീഷ് തോമസ് സമ്മേളനത്തിൽ പ്രസംഗിക്കും.