പാലക്കാട്ട് ആംബുലൻസും മിനിലോറിയും കൂട്ടിയിടിച്ച് ആറു മരണം

0
1097

പാലക്കാട് :തണ്ണിശ്ശേരിയിൽ ആംബുലൻസും മീൻലോറിയും കൂട്ടിയിടിച്ച് ആറ്പേർ മരിച്ചു. ആംബുലൻസിൽ ഉണ്ടായിരുന്നവരാണ് അപകടത്തിൽ മരിച്ചത്. നെന്മാറയിൽ നിന്ന് പാലക്കാട് ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലൻസ്. മരിച്ചവരിൽ പട്ടാമ്പി സ്വദേശികളായ നാസർ, ഫവാസ്, സുബൈർ എന്നിവരെ തിരിച്ചറിഞ്ഞു.

ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ ഏഴുപേരും പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശികളാണ്. ആംബുലൻസ് ഡ്രൈവർ നെന്മാറ സ്വദേശി സുധീറാണ് എട്ടാമത്തെ ആൾ. മരിച്ചവരിൽ രണ്ട് കുട്ടികളുണ്ടെന്ന് വിവരങ്ങളുണ്ട്.

നെല്ലിയാമ്പതിയിൽ വിനോദയാത്ര പോകവെ ഇവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടിരുന്നു. തുടർന്ന് നെന്മാറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രഥമ ശുശ്രൂഷ നൽകിയതിന് ശേഷം ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ആംബുലൻസ് അപകടത്തിൽ പെട്ടത്. നെല്ലിയാമ്പതിയിലെ ്പകടത്തിൽ ഇവർക്ക് ചെറിയ പരിക്കുകൾ മാത്രമാണ് ഉണ്ടായിരുന്നത്. അപകട വിവരം അറിഞ്ഞ് നാട്ടിൽ നിന്ന് ചില ബന്ധുക്കൾ നെന്മാറയിൽ എത്തിയിരുന്നു.

ഇവിടെ നിന്ന് ബന്ധുക്കളിൽ രണ്ടുപേർ ഇവരോടൊപ്പം ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്ക് കൂടെ വന്നിരുന്നുവെന്നാണ് വിവരം. അപകടത്തിൽ ആംബുലൻസിലുണ്ടായിരുന്ന എല്ലാവരും മരിച്ചുവെന്നാണ് വിവരം. ആംബുലൻസ് വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുക്കാൻ സാധിച്ചത്. മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സിപിഎം നേതാവ് രാജേഷ്, പട്ടാമ്പി എംഎൽഎ ഷാഫി പറമ്പിൽ എന്നിവർ ആശുപത്രിയിലെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here