ലോക്ക്ഡൗണ് കാലത്ത് വ്യാജ സന്ദേശങ്ങൾക്ക് തടയിടാൻ ഫോര്‍വേഡ് സന്ദേശങ്ങളുടെ എണ്ണം ഒന്നായി ചുരുക്കി വാട്ട്സ്‌ആപ്പ്

0
1294

ഡല്‍ഹി: വാട്ട്സ്‌ആപ്പില്‍ ഫോര്‍വേഡ് ചെയ്യാവുന്ന സന്ദേശങ്ങളുടെ എണ്ണം ഒന്നായി ചുരുക്കി വാട്ട്സ്‌ആപ്പ്. അഞ്ചോ അതിലേറെയോ തവണ ഫോർവേഡ് ചെയ്ത ഒരു സന്ദേശം കിട്ടിയാൽ പിന്നീട് ഒരു തവണ ഒരാൾക്കേ അതു ഫോർവേഡ് ചെയ്യാനാവൂ. നേരത്തെ തന്നെ വാട്ട്സ്‌ആപ്പ് ഇന്ത്യയില്‍ ഫോര്‍വേഡ് ചെയ്യാവുന്ന സന്ദേശങ്ങളുടെ എണ്ണം 5 എണ്ണമായി നിചപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.
കൊവിഡ് 19 ബാധയില്‍ ലോകവും രാജ്യവും വിഷമിക്കുന്ന അവസ്ഥയില്‍ വ്യാപകമായി വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്ന അവസ്ഥയിലാണ് ഈ നീക്കം വാട്ട്സ്‌ആപ്പ് നടത്തുന്നത്. മുന്‍പ് ഫോര്‍വേഡ് സന്ദേശങ്ങളുടെ എണ്ണം 5 ആയി നിചപ്പെടുത്തിയ ശേഷം ഇന്ത്യയില്‍ ഫോര്‍വേഡ് സന്ദേശങ്ങളുടെ എണ്ണം 25 ശതമാനം കുറഞ്ഞെന്നാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്‌ആപ്പ് അവകാശപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here