ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റിക്കോർഡ്സിൽ ഇടം നേടി പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി

0
2623

മോൻസി മാമ്മൻ തിരുവനന്തപുരം

തിരുവല്ല: ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റിക്കോർഡ്സിൽ ഇടം നേടി പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി. ഗിന്നസ് ബുക്കിൽ ഇടം നേടിയ മാർത്തോമ സഭയുടെ മെത്രോപ്പോലീത്ത ആയിരുന്ന ഫിലിപ്പോസ് മാർ ക്രിസ്റ്റോസ്റ്റത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ഇറങ്ങിയ “100 Years of Chrysostom” എന്ന ഏറ്റവും ദൈർഘ്യമേറിയ ഡോക്യുമെന്ററി ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചതിനാണ് സ്റ്റീഫൻ ദേവസിയും ഗിന്നസ് വേൾഡ് റിക്കോർഡ്സിൽ ഇടം പിടിച്ചത്. ഡോക്യുമെന്ററിയുടെ ഭാഗമായതിനുള്ള പാർട്ടിസിപ്പേഷൻ സർട്ടിഫിക്കേറ്റ് സ്റ്റീഫൻ ദേവസിക്കു ഈ മാസം 19നു തിരുവല്ലയിൽ വെച്ചു നടന്ന സമ്മേളനത്തിൽ കൈമാറി.
ഐ.പി.സി ഒറ്റപ്പാലം സഭാംഗമായ പി.കെ ദേവസിയുടെ മകനാണ് സ്റ്റീഫൻ.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here