എസ് ബി ഐ എടിഎമ്മിൽ പണം പിൻവലിക്കൽ ജനവരി മുതൽ ഒ ടി പി അടിസ്ഥാനമാക്കി

0
1414

തി​രു​വ​ന​ന്ത​പു​രം: എ​സ്ബി​ഐ എ​ടി​എ​മ്മി​ല്‍ നി​ന്ന് പ​ണം പി​ന്‍​വ​ലി​ക്കാ​ന്‍ ജ​നു​വ​രി ഒ​ന്നു​മു​ത​ല്‍ പു​തി​യ സം​വി​ധാ​നം. ഒ​ടി​പി അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ​ണം പി​ന്‍​വ​ലി​ക്ക​ല്‍ രീ​തി​യാ​ണ് ബാ​ങ്ക് പു​തു​വ​ര്‍​ഷ​ത്തി​ന്റെ ആ​ദ്യ ദി​നം മു​ത​ല്‍ ന​ട​പ്പി​ലാ​ക്കു​ക. രാ​ത്രി എ​ട്ടു​മു​ത​ല്‍ രാ​വി​ലെ എ​ട്ടു​വ​രെ​യാ​ണ് പു​തി​യ രീ​തി​യി​ല്‍ പ​ണം പി​ന്‍​വ​ലി​ക്കേ​ണ്ട​ത്.

പി​ന്‍​വ​ലി​ക്കേ​ണ്ട തു​ക എ​ത്ര​യെ​ന്ന് എ​ടി​എ​മ്മി​ല്‍ രേ​ഖ​പ്പെ​ടു​ത്തു​ക. തു​ട​ര്‍​ന്ന് മു​ന്നോ​ട്ടു​പോ​കാ​നു​ള്ള നി​ര്‍​ദേ​ശം ന​ല്‍​കു​ക. അ​പ്പോ​ള്‍ ത​ന്നെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത മൊ​ബൈ​ല്‍ ന​മ്പ​റി​ല്‍ ഒ​ടി​പി ല​ഭ്യ​മാ​കും. തു​ട​ര്‍​ന്ന് സ്‌​ക്രീ​നി​ല്‍ ഒ​ടി​പി ന​ല്‍​കേ​ണ്ട ഭാ​ഗ​ത്ത് ടൈ​പ്പ് ചെ​യ്യു​മ്പോ​ള്‍ പ​ണം ല​ഭ്യ​മാ​കും. 10,000 രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള തു​ക പി​ന്‍​വ​ലി​ക്കു​ന്ന​തി​നാ​ണ് പു​തി​യ രീ​തി.

മ​റ്റു ബാ​ങ്കു​ക​ളു​ടെ എ​ടി​എ​മ്മി​ല്‍ നി​ന്ന് പ​ണം ല​ഭ്യ​മാ​കാ​ന്‍ പ​ഴ​യ രീ​തി ത​ന്നെ തു​ട​രും.

LEAVE A REPLY

Please enter your comment!
Please enter your name here